കിഴക്കിന്റെ വെളിച്ചം
ദൈവസഭയിൽ, യഥാർത്ഥ വെളിച്ചമായ
പിതാവായ ദൈവവും മാതാവായ ദൈവവും
സന്നിഹിതരാണ്.
നമ്മുടെ പ്രവൃത്തികൾ ശരിയോ തെറ്റോ
എന്നറിയുവാൻ, നാം യഥാർത്ഥ വെളിച്ചമായ
ദൈവത്തിന്റെ അടുക്കലേക്ക് വരണം. ഇന്ന്, മനുഷ്യർക്ക് ദൈവഹിതം
വിവേചിച്ചറിയുവാൻ കഴിയാത്ത ഒരു
അന്ധകാര ലോകത്തിൽ, ക്രിസ്തു
അൻസംഗ്ഹൊങും മാതാവായ ദൈവവും
ശബ്ബത്തിലും പെസഹയിലും ജീവന്റെ
സത്യത്തിന്റെ പ്രകാശം ചൊരിയുന്നു.
ദൈവം വെളിച്ചമാണ്, ദൈവമക്കൾ
വെളിച്ചത്തിന്റെ മക്കളാണ്
ദൈവം ഈ ഭൂമിയിലേക്ക് വെളിച്ചമായി
വന്നു, അന്ധകാരത്തിന്റെ ലൗകിക
ആത്മാവിനെ പരാജയപ്പെടുത്തി, സ്വർഗ്ഗീയ
കാര്യങ്ങളെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയും,
ലോകത്തിലേക്ക് പ്രത്യാശ കൊണ്ടുവരുകയും,
വെളിച്ചം പ്രകാശിപ്പിക്കുകയും ചെയ്തു.
അതുപോലെ, എല്ലാവർക്കും ദൈവത്തെ
തിരിച്ചറിയുവാൻ കഴിയത്തക്കവിധം
ദൈവത്തിന്റെ മക്കളും ലോകത്തിന്
സുവിശേഷത്തിന്റെ വെളിച്ചം
പ്രകാശിപ്പിക്കണം.
ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള
സുവിശേഷത്തിന്റെ പ്രകാശനം
ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ
ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി. . . . ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം
എന്ന് അരുളിച്ചെയ്ത ദൈവം യേശു
ക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ
പരിജ്ഞാനം വിളങ്ങിക്കേണ്ടതിനു ഞങ്ങളുടെ
ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.
2 കൊരിന്ത്യർ 4:4–6
കാഴ്ചകളുടെ എണ്ണം62
#ജഡത്തിലുള്ള ദൈവം
#ഏലോഹിം ദൈവം
#രക്ഷ