ബൈബിളിലെ 66 പുസ്തകങ്ങളിൽ രക്ഷകന്റെ അടുക്കലേക്കുള്ള വഴിയും, അസത്യത്തിൽനിന്നു സത്യം വിവേചിച്ചറിയുവാനുള്ള ജ്ഞാനവും അടങ്ങിയിരിക്കുന്നതിനാൽ, ബൈബിളിൽനിന്നു യാതൊന്നും കൂട്ടിച്ചേർക്കുവാനോ നീക്കിക്കളയുവാനോ അല്ല, മറിച്ച് ദൈവത്തിന്റെ വചനങ്ങൾക്കനുസൃതം പിന്തുടരുവാനാണ് ദൈവം നമ്മെ ഉപദേശിക്കുന്നത്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, “ജീവജലം സ്വീകരിക്കുവാൻ എന്റെ അടുക്കലേക്ക് വരൂ” എന്ന് യേശു മാത്രമാണ് പറഞ്ഞത്, എന്നാൽ ഇപ്പോൾ നാം ആത്മാവിന്റെയും മണവാട്ടിയുടെയും അടുക്കലേക്ക് വന്ന് ജീവജലവും നിത്യജീവനും സ്വീകരിക്കണമെന്ന് അവിടുന്ന് നമ്മെ പഠിപ്പിച്ചു.
ദൈവം അവിടുത്തെ മക്കളെ ജീവജലത്തിന്റെ ഉറവയിലേക്ക് നയിക്കുമെന്ന് യെശയ്യാവ് പ്രവചിച്ചു, ബൈബിളിലെ എല്ലാ പ്രവചനങ്ങളും നിറവേറ്റിയ പരിശുദ്ധാത്മാവായ അൻസംഗ്ഹൊങ്, മനുഷ്യരാശിയെ പരിശുദ്ധാത്മാവിന്റെ മണവാട്ടിയും ജീവജലത്തിന്റെ ഉറവിടവുമായ സ്വർഗ്ഗീയ മാതാവായ യെരൂശലേമിലേക്ക് നയിച്ചു.
“വരിക” എന്ന് ആത്മാവും മണവാട്ടിയും പറയുന്നു, കേൾക്കുന്നവനും: “വരിക” എന്നു പറയട്ടെ, ദാഹിക്കുന്നവൻ വരട്ടെ, ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ. വെളിപ്പാട് 22:17
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പ്രസാദകാലത്തു ഞാൻ നിനക്ക് ഉത്തരം അരുളി, രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു, . . . അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.” യെശയ്യാവു 49:8–10
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം