ദൈവം ഗിദെയോന്റെ സൈന്യത്തെ തിരഞ്ഞെടുത്തപ്പോൾ ഭയമുള്ളവരെ അവിടുന്ന് തള്ളിക്കളഞ്ഞു. ഭയപ്പെടേണ്ടെന്ന് അവിടുന്ന് എപ്പോഴും യോശുവയുടെ സൈന്യത്തോട് ഊന്നിപ്പറഞ്ഞു. ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിച്ചുകൊണ്ട് ധൈര്യത്തോടെ മുന്നേറുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് ഇതിലൂടെ നമുക്ക് കാണുവാൻ സാധിക്കും.
ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കാതിരുന്ന, മോശമായ വാർത്ത പ്രചരിപ്പിച്ച, കാനാനെക്കുറിച്ച് പരാതി പറഞ്ഞ യിസ്രായേല്യരെപ്പോലെ, മനുഷ്യരെയും പരിസ്ഥിതിയെയും ഭയന്ന് നാം അധൈര്യപ്പെട്ടാൽ, നമുക്ക് ഒരിക്കലും സ്വർഗ്ഗരാജ്യമായ ആത്മീയ കനാനിൽ പ്രവേശിക്കുവാൻ സാധിക്കയില്ല. ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും നമ്മെ അനുഗ്രഹിക്കുവാൻ വേണ്ടി നൽകിയ വാഗ്ദാനത്തിൽ വിശ്വസിച്ചുകൊണ്ട് സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം ധൈര്യത്തോടെ നാം പ്രസംഗിക്കുമ്പോൾ, ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തുന്ന സുവിശേഷത്തിന്റെ അത്ഭുതകരമായ പ്രവൃത്തി നടക്കും.
ഈ ന്യായപ്രാമണപുസ്തകത്തിലുള്ളതു നിന്റെ വായില്‍നിന്നു നീങ്ങിപ്പോകരുതു; അതില്‍ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാല്‍ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാര്‍ത്ഥനായും ഇരിക്കും. നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാന്‍ നിന്നോടു കല്പിച്ചുവല്ലോ.
യോശുവ 1:8–9
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം