ഈ ഭൂമിയിലെ ജീവിതം അവസാനമല്ലെന്ന് ധനവാന്റെയും
ലാസറിന്റെയും ഉപമയിലൂടെ യേശു മനുഷ്യരാശിയെ പഠിപ്പിച്ചു.
ലാസർ, ഭൂമിയിൽ ദരിദ്രനായിരുന്നു എങ്കിലും, സ്വർഗത്തെക്കുറിച്ചുള്ള
പ്രതീക്ഷയോടെ ഒരു സഞ്ചാരിയായി ജീവിക്കുകയും ഒടുവിൽ
സന്തോഷം കണ്ടെത്തുകയും ചെയ്തു.
മറുവശത്ത്, ധനവാൻ ആഡംബര ജീവിതം നയിച്ചു,
പക്ഷേ അവൻ അലഞ്ഞുനടക്കുന്നവനായി ജീവിച്ചു.
അവൻ സ്വർഗ്ഗരാജ്യത്തിനായി ഒരുങ്ങുന്നതിൽ പരാജയപ്പെട്ടു,
ഒടുവിൽ നരകത്തിൽ യാതന അനുഭവിച്ചു.
“ഈ ഭൂമിയിൽ തങ്ങൾ പരദേശികളും സഞ്ചാരികളുമാണ്”
എന്ന് പറഞ്ഞ അബ്രഹാമിനെയും മോശെയെയും പോലുള്ള
വിശ്വാസത്തിന്റെ പൂർവ്വ പിതാക്കന്മാരുടെ സാക്ഷ്യം ക്രിസ്തു
അൻസംഗ് ഹൊങും മാതാവായ ദൈവവും മനുഷ്യരാശിക്ക് നൽകി.
ബൈബിളിലെ ഈ രേഖകളിലൂടെ, അവർ തിരികെ പോകേണ്ട
തങ്ങളുടെ യഥാർത്ഥ ഭവനം സ്വർഗ്ഗരാജ്യമാണ് എന്ന് അവർ
സകല മനുഷ്യരാശിയെയും ബോധിപ്പിച്ചു.
ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന്
അത് കണ്ട് അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും
എന്ന് ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.
എബ്രായർ 11:13
നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തിൽ വിശ്വസിപ്പിൻ,
എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം
വാസസ്ഥലങ്ങൾ ഉണ്ട്; ... ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ
പോകുന്നു . . . ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിനു . . .
യോഹന്നാൻ 14:1-3
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം