നമ്മുടെ വിശ്വാസത്തിന്റെ പാതയിൽ പരീക്ഷണങ്ങളും, ക്ലേശങ്ങളും, കുരിശിന്റെ ഭാരവും നാം നേരിടുമ്പോൾ, "ഞാൻ നിർഭാഗ്യവാനാണ്," എന്ന് കരുതികൊണ്ട് ഈ പ്രയാസങ്ങളെ കഷ്ടപ്പാടുകളായി കണക്കാക്കുന്നവർ യഥാർത്ഥത്തിൽ അസന്തുഷ്ടരാകും, എന്നാൽ അനുഗ്രഹങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് നന്ദി അർപ്പിക്കുന്നവർ ഈ സാഹചര്യങ്ങളിലും സന്തോഷം കണ്ടെത്തുകയും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയും ചെയ്യും.
ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും, "എപ്പോഴും സന്തോഷിപ്പിൻ, എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ", എന്ന് പറയുകയും, ലൗകിക അത്യാഗ്രഹം പ്രലോഭനവും അസന്തുഷ്ടതയും സൃഷ്ടിക്കുന്നതിനാൽ, സംതൃപ്തമായ ജീവിതം നയിക്കുവാനായി നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. ഏത് നിർഭാഗ്യകരമായ സാഹചര്യത്തെയും സന്തോഷകരമായ ഊർജ്ജമാക്കി മാറ്റിക്കൊണ്ട് ദൈവഭക്തരായി സ്വയം അഭ്യസിക്കുവാനായി അവിടുന്ന് നമ്മെ പഠിപ്പിക്കുന്നു.
എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ;
ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
1 തെസ്സലൊനീക്യർ 5:16-18
പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും... ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
യാക്കോബ് 1:12-15
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം