ദൈവത്തിന്റെ വിശുദ്ധന്മാർ അബ്രഹാമിന്റെ അവകാശിയായ
യിസ്ഹാക്കിനെപ്പോലെയാണെന്നും സീയോനിൽ വസിക്കുന്നവർ
ആനന്ദവും സന്തോഷവും ഉള്ളവരായിരിക്കുമെന്നും
ബൈബിൾ പ്രവചിച്ചിരിക്കുന്നു.
യിസ്ഹാക്ക് [ചിരി] എന്ന് അർത്ഥമുള്ള പേര് പോലെ
സീയോൻ മക്കൾ എപ്പോഴും ആനന്ദത്തോടെയും സന്തോഷത്തോടെയും
ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് ഈ
പ്രവചനങ്ങളിലൂടെ നമുക്ക് കാണാൻ സാധിക്കും.
ഇക്കാരണത്താലാണ്, സ്വർഗത്തിൽ പ്രത്യാശയുള്ളവരും
ദൈവസ്നേഹം പങ്കുവെച്ച് ജീവിക്കുന്നവരുമായ ദൈവസഭയിലെ
അംഗങ്ങൾ നന്ദിയർപ്പണവും ചിരിയും കൊണ്ട് നിറഞ്ഞിരിക്കുന്നത്.
ഒരു വീട് പണിയുമ്പോൾ ഒരു ശില്പി ഉള്ളതുപോലെ,
സകല മനുഷ്യരും കൊതിയ്ക്കുന്ന നിത്യജീവനും
ഒരു ശില്പിയും ഉണ്ട്.
പ്രപഞ്ചത്തിൽ ദൈവത്തിനല്ലാതെ മറ്റാർക്കും നിത്യജീവൻ
ഇല്ലാത്തതിനാൽ മനുഷ്യരാശിക്ക് നിത്യജീവൻ നൽകുവാൻ
വേണ്ടിയാണ് പിതാവായ ക്രിസ്തു അൻസംഗ് ഹൊങും
മാതാവായ ദൈവവും ഈ ഭൂമിയിലേക്ക് വന്നത്.
അതിനു ദൈവം അരുളിച്ചെയ്തത്: അല്ല, നിന്റെ ഭാര്യയായ
സാറാതന്നെ നിനക്കൊരു മകനെ പ്രസവിക്കും;
നീ അവനു യിസ്ഹാക് [ചിരി] എന്നു പേരിടേണം;
ഉല്പത്തി 17:19
നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ
വാഗ്ദത്തത്താൽ ജനിച്ച മക്കൾ ആകുന്നു.
ഗലാത്യർ 4:28
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം