യിസ്രായേല്യർ മിസ്രയീമിലെ അടിമത്ത്വത്തിൽ നിന്ന് മോചിതരായി, സ്വാതന്ത്ര്യ ദേശമായ കനാൻ കൈവശപ്പെടുത്തി. കൂടാതെ, യിസ്രായേലിന്റെ വിജയത്തിനായുള്ള യോശുവയുടെ പ്രാർത്ഥനയുടെ ഫലമായി സൂര്യനും ചന്ദ്രനും നിശ്ചലമായി. തന്നോട് ക്ഷമിച്ച് സ്വർഗ്ഗത്തിലേക്ക് നയിച്ചതിന് പൗലൊസ് അപ്പോസ്തലൻ ദൈവത്തോട് നന്ദി അർപ്പിച്ചു. ദൈവം എപ്പോഴും തങ്ങളെ സഹായിക്കുന്നു എന്ന് വിശ്വസിക്കുന്നവർക്ക് നന്ദി അർപ്പിക്കേണ്ട കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് ഈ ഉദാഹരണങ്ങളെല്ലാം നമ്മെ കാണിക്കുന്നു.
ഈ ലോകത്തും നാം നന്ദിയുള്ളവരോട് പ്രത്യുപകാരം ചെയ്യുക എന്നത് സ്വാഭാവികമാണ്. അതിനാൽ, നമ്മെ സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കുന്നതിന് വേണ്ടി, ചിലപ്പോൾ ശക്തമായും ചിലപ്പോൾ സൗമ്യമായും നമ്മെ വളർത്തുന്ന ക്രിസ്തു അൻസംഗ്ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും സ്നേഹവും കൃപയും നാം തിരിച്ചറിയണം.
ഞങ്ങളോ... ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.
2 തെസ്സലൊനീക്യർ 2 : 13
ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം