ഏശാവും ഈസ്കായ്യോർത്ത് യൂദായും സംസാരിച്ച അശ്രദ്ധമായ വാക്കുകൾ നിമിത്തം അവർക്ക് അനുഗ്രഹങ്ങൾ നഷ്ടപ്പെടുകയും, വലതുവശത്തുള്ള കള്ളനും, ദാനീയേലിന്റെ മൂന്ന് സുഹൃത്തുക്കളും വിശ്വാസത്തോടെ സംസാരിച്ച വാക്കുകൾ നിമിത്തം ദൈവത്തിൽ നിന്ന് കവിഞ്ഞൊഴുകുന്ന അനുഗ്രഹങ്ങൾ സ്വീകരിക്കുകയും ചെയ്തു.
നമ്മുടെ വായിൽ നിന്ന് പുറപ്പെടുന്ന വാക്കുകൾ ഒരിക്കലും അപ്രത്യക്ഷമാകാതെ ന്യായവിധി ദിവസത്തിൽ നമ്മിലേക്ക് മടങ്ങിവരുമെന്നതിനാൽ, സംസാരിക്കുന്നതിന് മുമ്പ് പലതവണ ചിന്തിക്കുവാനും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കുവാനും ദൈവം എപ്പോഴും നമ്മെ പഠിപ്പിക്കുന്നു.
നാം പാപം ചെയ്തതുകൊണ്ടാണ് സ്വർഗ്ഗത്തിൽനിന്ന് തള്ളപ്പെട്ടതെന്നു തിരിച്ചറിഞ്ഞാൽ, നമുക്ക് ഒന്നിലും നിരാശ തോന്നുകയില്ല. പകരം, പരിശുദ്ധാത്മാവിന്റെ യുഗത്തിൽ വന്നിരിക്കുന്ന ക്രിസ്തു അൻസംഗ്ഹൊങിനോടും മാതാവായ ദൈവത്തോടും കൂടെ ആയിരിക്കുവാൻ സാധിക്കും എന്നതുകൊണ്ടുമാത്രം, നമുക്ക് ദൈവത്തിന്റെ ഉപദേശങ്ങൾ പിന്തുടർന്ന് നന്ദിയുള്ളവരായിക്കൊണ്ടും നല്ല കാര്യങ്ങൾ പറഞ്ഞുകൊണ്ടും അനുഗ്രഹീതമായ ഒരു ജീവിതം നയിക്കാം.
പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ. മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല. എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ… പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.
യാക്കോബ് 1:19-25
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം