കനാനിൽ ദൈവത്തിന്റെ നിയമം പാലിക്കുവാൻ വേണ്ടി മരുഭൂമിയിലെ ശബ്ബത്ത് പോലെയുള്ള തന്റെ നിയമങ്ങൾ പാലിക്കുവാനായി ദൈവം യിസ്രായേല്യരെ പരിശീലിപ്പിച്ചു.
അതുപോലെ, സ്വർഗ്ഗരാജ്യത്തിനായി പ്രത്യാശിക്കുന്നവർക്ക് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, അവരുടെ ദൈനംദിന ജീവിതത്തിൽ സ്നേഹത്തിന്റെയും, വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും, രക്ഷയുടെയും ഭാഷയായ സ്വർഗ്ഗീയ ഭാഷ പഠിക്കുവാൻ ദൈവം അനുവദിക്കുകയാണ്.
സ്വർഗ്ഗീയ ഭാഷ സംസാരിച്ചവർക്കാണ് ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചത്.
യോശുവയും കാലേബും കനാനിൽ പ്രവേശിക്കുകയും, ദാനീയേലിന്റെ മൂന്ന് സുഹൃത്തുക്കൾ കത്തുന്ന തീച്ചൂളയിൽ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്തു.
അതുപോലെ, ക്രിസ്തു അൻസംഗ്ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും ഉപദേശങ്ങൾ അനുസരിച്ച് സ്വർഗ്ഗീയ ഭാഷ സംസാരിക്കുന്നവർക്ക് നിത്യസ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാൻ സാധിക്കും.
നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു... നാവും ഒരു തീ തന്നെ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതി ലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിനു തീ കൊളുത്തുകയും നരകത്താൽ അതിനു തീ പിടിക്കയും ചെയ്യുന്നു.
യാക്കോബ് 3:2-6
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം