40 വർഷക്കാലം ഇസ്രായേല്യർ മരുഭൂമിയിൽ കഴിഞ്ഞപ്പോൾ, അനന്തമായ പ്രതികൂല സാഹചര്യങ്ങളിൽ ദൈവം അവരുടെ ഹൃദയങ്ങളെ ശോധന ചെയ്യുകയും ശുദ്ധീകരിക്കുകയും ചെയ്തതുപോലെ, “എനിക്ക് ഈ വചനങ്ങൾ ശരിക്കും പാലിക്കുവാൻ സാധിക്കുമോ?” എന്ന ചിന്തയോടെ അനുസരിക്കുവാൻ പ്രയാസമുള്ള ദൈവത്തിന്റെ വചനങ്ങൾ പലപ്പോഴും നാം കണ്ടുമുട്ടുന്നു. എന്നിരുന്നാലും, ദൈവമക്കളായി പുനർജനിക്കുന്നതിനും സ്വർഗ്ഗീയ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും വേണ്ടി വചനങ്ങൾ അനുസരിക്കുവാൻ അനുവദിച്ചുകൊണ്ട് ദൈവം നമ്മെ പൊന്നുപോലെ ശുദ്ധീകരിക്കുന്നു.
1913-ൽ അമേരിക്കയിൽ പ്രസിദ്ധീകരിച്ച പോളിയാന എന്ന നോവലിലെ പോളിയാന അവളുടെ "സന്തുഷ്ടമായ കളി" എന്ന കളിയിലൂടെ ചുറ്റുമുള്ള ആളുകളെ സന്തോഷിപ്പിച്ചു. അതുപോലെ, ദൈവമക്കളായ നാം, പിതാവായ ദൈവവും മാതാവായ ദൈവവും നമുക്കു ചൊരിയുന്ന മഹത്തായ സ്വർഗ്ഗരാജ്യത്തിന്റെ അനുഗ്രഹത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് എപ്പോഴും സന്തോഷിക്കുകയും നന്ദി അർപ്പിക്കുകയും വേണം.
എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ. . .
1 തെസ്സലൊനീക്യർ 5:16-18
വെള്ളിക്കു പുടം, പൊന്നിനു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.
സദൃശവാക്യങ്ങൾ 17:3
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം