മെയ് മാസത്തുമ്പികൾ ഒരു ദിവസം മാത്രം ജീവിക്കുന്നതിന്റെയും, നായ്ക്കൾ 15 വർഷം ജീവിക്കുന്നതിന്റെയും, മനുഷ്യൻ 100 വർഷം ജീവിക്കുന്നതിന്റെയും കാരണം ആ ആയുസ്സ് അവരുടെ അമ്മയിൽ നിന്ന് പാരമ്പര്യമായി അവർക്ക് ലഭിക്കുന്നതുകൊണ്ടാണ്. നിത്യജീവനുള്ള മാതാവായ ദൈവത്തെ കണ്ടുമുട്ടുമ്പോൾ മാത്രമേ സകല മനുഷ്യരാശിയ്ക്കും ദൈവത്തിൽ നിന്ന് നിത്യജീവൻ സ്വീകരിക്കുന്ന "വാഗ്ദത്തത്തിന്റെ മക്കൾ" ആകുവാൻ സാധിക്കൂ.
നിഴലായ ഭൗമിക കുടുംബ സമ്പ്രദായത്തിലൂടെ സ്വർഗ്ഗീയ കുടുംബത്തെക്കുറിച്ചും, ആദാമിലൂടെയും ഹവ്വയിലൂടെയും, കുഞ്ഞാടിലൂടെയും അവന്റെ കാന്തയിലൂടെയും (മണവാട്ടി) സ്വർഗ്ഗീയ പിതാവിനെക്കുറിച്ചും മാതാവിനെക്കുറിച്ചും ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. യെരൂശലേമിനോട് ഉപമിച്ചിരിക്കുന്ന മാതാവായ ദൈവത്തിന് മാത്രമേ നിത്യജീവൻ ഉള്ളൂ എന്നും ബൈബിൾ പഠിപ്പിക്കുന്നു.
ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ.
1 യോഹന്നാൻ 2 : 25
അവൻ എന്നെ ആത്മവിവശതയിൽ ഉയർന്നോരു വന്മലയിൽ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു.
വെളിപ്പാട് 21 : 10
മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നേ നമ്മുടെ അമ്മ… നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താൽ ജനിച്ച മക്കൾ ആകുന്നു.
ഗലാത്യർ 4 : 26-28
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം