സ്വർഗ്ഗത്തിൽ ചെയ്ത പാപങ്ങളെക്കുറിച്ച് മാനസാന്തരപ്പെടുവാനും, അതുപോലെ ജഡത്തിൽ വന്ന ക്രിസ്തു അൻസംഗ്ഹൊങിലും മാതാവായ ദൈവത്തിലും വിശ്വസിക്കുവാനും ദൈവം സകല ജനങ്ങൾക്കും അവസരം നൽകിയിട്ടുണ്ട്. അതിനുശേഷം ഓരോ വ്യക്തിയുടെയും പ്രവൃത്തികൾക്കനുസരിച്ച്, ദൈവം സ്വർഗ്ഗത്തിൽ പോകുന്നവരെയും വിധിക്കപ്പെടുന്നവരെയും തമ്മിൽ വേർതിരിക്കും.
തന്റെ തെറ്റായ വിധിയിലൂടെ യേശുവിനെ വിറ്റ ഈസ്കായ്യോർത്ത് യൂദായെപ്പോലുള്ളവരും, തന്റെ ദുഷിച്ച ഉപദേശത്താൽ ദൈവജനത്തെ വിഗ്രഹാരാധനയിലേക്ക് തള്ളിവിട്ട ബിലെയാമിനെപ്പോലുള്ള വ്യാജപ്രവാചകന്മാരും, ആഹാബ് രാജാവും ഈസേബെലും നാബോത്തിന്റെ മുന്തിരിത്തോട്ടം കൈക്കലാക്കിയതുപോലെ, ദൈവത്തിന്റെ സത്യത്തെ നശിപ്പിച്ച് സൂര്യദേവനെ ഞായറാഴ്ച ആരാധന, ക്രിസ്തുമസ് തുടങ്ങിയ നിയമങ്ങളാൽ ആരാധിച്ചവരും വിധിക്കപ്പെടേണ്ടവരിൽ ഉൾപ്പെടുന്നു.
ഇവരത്രേ പെയോരിന്റെ സംഗതിയില്‍ ബിലെയാമിന്റെ ഉപദേശത്താല്‍ യിസ്രായേല്‍മക്കള്‍ യഹോവയോടു ദ്രോഹം ചെയ്വാനും യഹോവയുടെ സഭയില്‍ ബാധ ഉണ്ടാവാനും ഹോതുവായതു.
സംഖ്യാപുസ്തകം 31:16
എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ടു; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിന്നും ദുർന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പിൽ ഇടർച്ചവെപ്പാൻ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ടു.
വെളിപ്പാട് 2:14
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം