യിസ്രായേലിലെ സകല ഗോത്രങ്ങളിലും വച്ച് ഏറ്റവും ദുർബലമായ ഗോത്രത്തിൽ പെട്ട തന്റെ കുടുംബത്തിലെ ഏറ്റവും ചെറിയവനായിരുന്നു ഗിദെയോൻ. എന്നിട്ടും ദൈവവചനം അനുസരിച്ചുകൊണ്ട് 300 പടയാളികളെ മാത്രംകൊണ്ട് 1,35,000 മിദ്യാന്യരെ പരാജയപ്പെടുത്തുവാൻ അവനു കഴിഞ്ഞു. മോശെയും യോശുവയും ദൈവത്തിന്റെ വചനം അനുസരിച്ചുകൊണ്ട് അമലേക്യർക്കെതിരായ യുദ്ധത്തിൽ വിജയിച്ചു. അതുപോലെ, ഇന്നും, എല്ലാ സാഹചര്യങ്ങളിലും വിജയം ലഭിക്കുന്നത് ദൈവത്തിന്റെ സഹായത്തിൽ വിശ്വസിക്കുകയും അവിടുത്തെ അനുസരിക്കുകയും ചെയ്യുന്നതിലൂടെയാണ്.
യെശയ്യാവ് പ്രവചിച്ചതുപോലെ, "ഏറ്റവും ചെറിയതിനെ ദൈവം ശക്തമാക്കും", ഈ ഭൂമിയിലുള്ളതെല്ലാം ദൈവത്തിന്റെ പദ്ധതിക്കനുസൃതമായി നടക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയും നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളിൽ പോലും ദൈവവചനം അനുസരിക്കുകയും ചെയ്യുന്നവരാണ് ഭാഗ്യവാന്മാർ.
അവന് അവനോടു: അയ്യോ, കര്‍ത്താവേ... മനശ്ശെയില്‍ എന്റെ കുലം എളിയതും എന്റെ കുടുംബത്തില്‍വെച്ചു ഞാന്‍ ചെറിയവനും അല്ലോ എന്നു പറഞ്ഞു. യഹോവ അവനോടു: ഞാന്‍ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു.
ന്യായാധിപന്മാർ 6:15-16
നിന്റെ ജനമൊക്കെയും നീതിമാന്മാരാകും; ഞാന്‍ മഹത്വപ്പെടേണ്ടതിന്നു എന്റെ നടുതലയുടെ മുളയും എന്റെ കൈകളുടെ പ്രവൃത്തിയും ആയിട്ടു അവര്‍ ദേശത്തെ സദാകാലത്തേക്കു കൈവശമാക്കും. കുറഞ്ഞവന് ആയിരവും ചെറിയവന് മഹാജാതിയും ആയിത്തീരും; യഹോവയായ ഞാന്‍ തക്ക സമയത്തു അതിനെ ശീഘ്രമായി നിര്‍വത്തിക്കും.
യെശയ്യാവ് 60:21-22
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം