ദൈവത്തിന്റെ രക്ഷാപദ്ധതി പൂർണ്ണമായി മനസ്സിലാക്കുകയും, സ്വന്തം ഇഷ്ടപ്രകാരം അത് ചെയ്യുവാൻ ശ്രമിക്കുകയും ചെയ്തില്ലെങ്കിൽ, മരുഭൂമിയിൽ വെച്ച് നശിപ്പിക്കപ്പെട്ടുപോയ യിസ്രായേല്യരെപോലെ നമുക്ക് സ്വർഗ്ഗീയ കാനാനിൽ പ്രവേശിക്കുവാൻ സാധിക്കില്ല.
നോഹയെയും, അബ്രാഹാമിനെയും, മോശെയെും, യോശുവയെയും വിശ്വാസത്തിന്റെ പൂർവ്വപിതാക്കന്മാർ എന്ന് ബൈബിൾ വിളിക്കുവാൻ കാരണം, അവർ ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ വിശ്വസിക്കുകയും, ആ പദ്ധതിയനുസരിച്ച് മാത്രം പ്രവർത്തിക്കുകയും ചെയ്തതുകൊണ്ടാണ്.
ദൈവസഭയുടെ പുതിയ നിയമത്തിന്റെ സുവിശേഷം, മർക്കൊസിന്റെ വന്മാളിക മുറി പോലെയുള്ള ഒരു ചെറിയ സഭയായാണ് ആരംഭിച്ചത്. എന്നാൽ മനുഷ്യരാശിക്ക് വേണ്ടി ദൈവം ആരംഭത്തിങ്കൽ തന്നെ സ്ഥാപിച്ച രക്ഷാപദ്ധതിയനുസരിച്ച്, അലാസ്കയും ഹിമാലയത്തിലെ സെർതുങ്ങും ഉൾപ്പെടെ ലോകമെമ്പാടുമാണ് ഇപ്പോൾ ഇത് പ്രസംഗിക്കപ്പെടുന്നത്.
ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു… ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും.
യെശയ്യാവ് 46:10-11
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം