ക്രിസ്തുവിന്റെ പാത ശരിയായി പിന്തുടരുന്നതിന്, നാം നമ്മുടെ സ്വന്തം ക്രൂശ് ഏറ്റെടുക്കണം. മനുഷ്യരാശിയുടെ രക്ഷയ്ക്കായി ദൈവമായ യേശു, ക്രൂശിന്റെ ഭാരം വഹിച്ചു, മോശെയെയും അപ്പൊസ്തലനായ പൗലൊസിനെയും പോലുള്ള വിശ്വാസത്തിന്റെ പൂർവ്വപിതാക്കന്മാർ അവരുടെ കഷ്ടങ്ങളുടെ ക്രൂശ് സന്തോഷത്തോടെ ഏറ്റെടുത്തു. അതുപോലെതന്നെ, നാമും നമ്മുടെ സ്വന്തം ക്രൂശ് വഹിക്കുകയും രക്ഷയ്ക്കുവേണ്ടി കഷ്ടതയുടെ പാതയിലൂടെ സഞ്ചരിക്കുകയും വേണം.
അപ്പൊസ്തലനായ പൗലൊസ് എല്ലാ കഷ്ടങ്ങളെയും അനുഗ്രഹങ്ങളായി കണക്കാക്കിയതുപോലെ, ക്രിസ്തുവിന്റെ ക്രൂശിന്റെ വഴി പിന്തുടർന്നതുപോലെ, ദൈവസഭയിലെ അംഗങ്ങൾ ഏതു നിമിഷവും സന്തോഷത്തോടെ തങ്ങളുടെ ക്രൂശ് എടുക്കുകയും ദൈവത്തിന് നന്ദി അർപ്പിക്കുവാൻ ഒരിക്കലും മറക്കാതെ ഉറച്ച വിശ്വാസത്തോടെ ദൈവമാർഗ്ഗം പിന്തുടരുകയും ചെയ്യുന്നു.
“നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ, സ്വർഗരാജ്യം അവർക്കുള്ളത്. എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും, നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ, നിങ്ങൾക്കു മുമ്പേയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.” മത്തായി 5:10–12
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം