വളരെക്കാലമായി പെട്ടകം പണിയുന്നതിനിടയിൽ ഏകാന്തതയെ നേരിട്ടിട്ടും നോഹ ദൈവത്തിന്റെ അനുഗ്രഹത്തിൽ വിശ്വസിച്ചു. മിസ്രയീമിലെ ഒരു രാജകുമാരനെന്ന നിലയിൽ തന്റെ മഹത്വം ആസ്വദിക്കുന്നതിനുപകരം ദൈവജനത്തോടുകൂടെ കഷ്ടം സഹിക്കുവാൻ മോശെ ഇഷ്ടപ്പെട്ടു. അനേകം പ്രയാസങ്ങൾ നേരിട്ടിട്ടും ആളുകൾക്ക് സ്വർഗ്ഗരാജ്യം വാഗ്ദാനം ചെയ്യുവാനുള്ള അവസരത്തിൽ അപ്പൊസ്തലനായ പൗലൊസ് സന്തോഷിച്ചു. അതുപോലെ, ദൈവസഭയിലെ അംഗങ്ങൾ തങ്ങളുടെ ക്രൂശുകൾ ചുമന്ന് സന്തോഷത്തോടെ വിശ്വാസത്തിന്റെ പാതയിലൂടെ നടക്കുന്നു.
“സ്വർഗ്ഗരാജ്യത്തിനായി നമുക്ക് പ്രത്യാശയില്ലേ?” അതിനാൽ, മുൻനിരയിൽ പ്രവർത്തിക്കുന്ന വിശുദ്ധന്മാരായാലും സഭപരിപാലകനായലും, നാം നമ്മുടെ സ്വന്തം ക്രൂശുകൾ വഹിക്കുമ്പോൾ നമ്മുടെ കൺമുമ്പിൽ തുറക്കുന്ന തടസ്സങ്ങൾക്കപ്പുറം തയ്യാറാക്കിയ സ്വർഗ്ഗരാജ്യത്തിന്റെ അനുഗ്രഹങ്ങൾ എല്ലാവരും നോക്കണം എന്ന് സ്വർഗ്ഗീയ മാതാവ് എപ്പോഴും നമ്മെ ഓർമ്മിപ്പിക്കുന്നു.
മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്ന് എണ്ണുകയും ചെയ്തു. എബ്രായർ 11:26
നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം, ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും. ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. . . . നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന് അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ. നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു. റോമർ 8:13–18
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം