പരിശുദ്ധാത്മ യുഗത്തിൽ, സ്ത്രീയും അവളുടെ സന്തതിയും, സാത്താനും അവന്റെ അനുയായികളും തമ്മിൽ ഒരു മഹത്തായ ആത്മീയ യുദ്ധമുണ്ടാകുമെന്ന് ദൈവം ബൈബിളിൽ പ്രവചിച്ചു. രക്ഷിക്കപ്പെടാത്തവരിൽ നിന്ന് രക്ഷിക്കപ്പെടുന്നവരെ ദൈവം വേർതിരിക്കുമ്പോൾ, സ്ത്രീയുടെ അതായത് മാതാവായ ദൈവത്തിന്റെ പക്ഷത്ത് നിൽക്കുന്നതിലൂടെ മാത്രമേ നമുക്ക് മഹത്തായ ആത്മീയ യുദ്ധത്തിൽ വിജയിക്കുവാനും രക്ഷയുടെ അനുഗ്രഹം സ്വീകരിക്കുവാനും സാധിക്കൂ.
ഭൗമിക കുടുംബ സമ്പ്രദായത്തിലൂടെയും ഹവ്വായുടെ സൃഷ്ടിയുടെ പ്രക്രിയയിലൂടെയും മാതാവായ ദൈവം നിലവിലുണ്ടെന്നും സ്ത്രീയുടെ സന്തതികളിൽ ശേഷിക്കുന്ന ദൈവസഭയിലെ അംഗങ്ങൾ യെരൂശലേമിന്റെ മഹത്വം ലോകമെമ്പാടും പ്രസംഗിക്കണമെന്നും അൻസംഗ്ഹൊങ് ദൈവം വ്യക്തമായി നമ്മെ അറിയിക്കുന്നു.
മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്വാൻ പുറപ്പെട്ടു. അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു. . . . മൃഗം സമുദ്രത്തിൽനിന്നു കയറുന്നത് ഞാൻ കണ്ടു. വെളിപ്പാട് 12:17–13:1
യെരൂശലേമേ, ഞാൻ നിന്റെ മതിലുകളിന്മേൽ കാവൽക്കാരെ ആക്കിയിരിക്കുന്നു, അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല, യഹോവയെ ഓർപ്പിക്കുന്നവരേ, നിങ്ങൾ സ്വസ്ഥമായിരിക്കരുത്. അവൻ യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവനു സ്വസ്ഥത കൊടുക്കയുമരുത്. യെശയ്യാവ് 62:6–7
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം