2,000 വർഷങ്ങൾക്ക് മുമ്പ്, യേശു ഈ ഭൂമിയിൽ വന്ന് പുതിയ ഉടമ്പടിയുടെ പെസഹ സ്ഥാപിക്കുകയും, രക്ഷയുടെ വാഗ്ദാനം നൽകുകയും അപ്പൊസ്തലന്മാരായ പൗലൊസ്, പത്രൊസ്, യോഹന്നാൻ തുടങ്ങിയ മുൻകാല സഭയിലെ വിശുദ്ധന്മാർ പങ്കെടുക്കുകയും ചെയ്ത സഭ ദൈവസഭയായിരുന്നു. എന്നിരുന്നാലും, നാലാം നൂറ്റാണ്ടോടെ, ദൈവത്തിന്റെ ചട്ടങ്ങൾ നിർത്തലാക്കുകയും മാറ്റപ്പെടുകയും, പുറജാതീയ ആചാരങ്ങൾ സഭയിലേക്ക് നുഴഞ്ഞുകയറുകയും ചെയ്തു. അങ്ങനെ രക്ഷയുടെ വെളിച്ചം അപ്രത്യക്ഷമാവുകയും അന്ധകാര യുഗം ആരംഭിക്കുകയും ചെയ്തു.
ബൈബിളിലെ പ്രവചനമനുസരിച്ച്, ക്രിസ്തു അൻസംഗ്ഹൊങ് 1964-ൽ കൊറിയയിൽ ദൈവസഭ സ്ഥാപിക്കുകയും, ബൈബിളിനെയും പ്രവാചകന്മാരെയും അടിസ്ഥാനമാക്കി പുതിയ ഉടമ്പടിയുടെ പെസഹയുടെ സത്യവുമായി സഭയെ നയിക്കുകയും ചെയ്തു. “പത്രൊസ് യേശുവിനെ അനുഗമിച്ചു, ഞാൻ മാതാവിനെ അനുഗമിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട്, മനുഷ്യരാശിയെ രക്ഷിക്കുവാൻ ഈ ഭൂമിയിലേക്ക് വന്ന മാതാവായ ദൈവത്തെക്കുറിച്ച് അവിടുന്ന് മക്കൾക്കു സാക്ഷ്യപ്പെടുത്തി വെളിപ്പെടുത്തി.
കൊരിന്തിലുള്ള ദൈവസഭയ്ക്ക്, ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കുതന്നെ, എഴുതുന്നത്. 1 കൊരിന്ത്യർ 1:2
ക്രിസ്തുയേശുതന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. എഫെസ്യർ 2:20
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം