നാം വെളിച്ചത്തിലേക്ക് നോക്കുമ്പോൾ, ഒരു നിഴൽ നമുക്ക് പിന്നിൽ പ്രത്യക്ഷപ്പെടും, പക്ഷേ നാം വെളിച്ചത്തിൽ നിന്ന് തിരിയുമ്പോൾ, ഒരു നിഴൽ നമ്മുടെ വഴി തടയും.
അതുപോലെ തന്നെ, മനുഷ്യരാശി വെളിച്ചമായ ദൈവത്തിങ്കലേക്കു പോകുമ്പോൾ, ഇരുട്ടിന് ഒരിക്കലും അവരെ തടയുവാൻ സാധിക്കയില്ല.
പിതാവിന്റെ യുഗത്തിലെ യിരെമ്യാവിനെയും പുത്രന്റെ യുഗത്തിലെ അപ്പൊസ്തലന്മാരെയും പോലെ, ദൈവമഹത്വത്തിന്റെ വെളിച്ചം നാം നൽകുമ്പോൾ, നമുക്ക് പീഡനങ്ങളും പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നേക്കാം.
എന്നിരുന്നാലും, അവസാനം, നമുക്ക് ധാരാളം അനുഗ്രഹങ്ങൾ ലഭിക്കും.
യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ എന്നിവർ പിതാവിന്റെ യുഗത്തിൽ ദൈവത്തിന്റെ വെളിച്ചം നൽകി, അപ്പൊസ്തലന്മാരായ പൗലൊസും, പത്രൊസും, യോഹന്നാനും പുത്രന്റെ യുഗത്തിൽ യേശുവിന്റെ മഹത്വ വെളിച്ചം നൽകി.
അതുപോലെ, പരിശുദ്ധാത്മ യുഗത്തിൽ, ലോകമെമ്പാടുമുള്ള 175 രാജ്യങ്ങളിലെ ദൈവസഭയിലുള്ള അംഗങ്ങൾ രക്ഷകരായി വന്ന ക്രിസ്തു അൻസംഗ്ഹൊങിന്റെയും സ്വർഗ്ഗീയ മാതാവ് യെരൂശലേമിന്റെയും മഹത്വ വെളിച്ചം നൽകുകയാണ്.
എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.
അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.
ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.
യെശയ്യാവ് 60:1-3
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം