തന്റെ ഉത്സവങ്ങൾ ആചരിക്കുന്ന സഭയെ ദൈവം സീയോൻ എന്നു വിളിച്ചു. ബൈബിളിൽ എഴുതിയിരിക്കുന്ന ദൈവത്തിന്റെ ഉത്സവങ്ങളായ - ശബ്ബത്തും, പെസഹയും, പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളും, ആദ്യഫലങ്ങളുടെ പെരുന്നാളും, പെന്തെക്കൊസ്ത് നാളും, കാഹളധ്വനി പെരുന്നാളും, പാപപരിഹാര ദിവസവും, കൂടാരപ്പെരുന്നാളും ആചരിക്കുന്ന ഒരേയൊരു സഭ ദൈവസഭയാണ്.
മോശെയുടെ ന്യായപ്രമാണമനുസരിച്ചുള്ള മൃഗങ്ങളുടെ രക്തം കൊണ്ടല്ല, മറിച്ച് തന്റെ വിലയേറിയ രക്തം കൊണ്ടാണ് യേശു പുതിയ നിയമം സ്ഥാപിച്ചത്. പുതിയ നിയമത്തിന്റെ ഉത്സവങ്ങൾ ആചരിക്കുന്ന സ്ഥലം മനുഷ്യരാശിയ്ക്ക് രക്ഷ നൽകപ്പെടുന്ന സീയോനാണെന്നും അവിടുന്ന് നമ്മെ പഠിപ്പിച്ചു. എന്നിരുന്നാലും, പുതിയ നിയമത്തിന്റെ ഉത്സവങ്ങൾ അന്ധകാര യുഗത്തിൽ അപ്രത്യക്ഷമാവുകയും സീയോൻ നശിപ്പിക്കപ്പെടുകയും ചെയ്തു.
ഇന്ന്, നശിപ്പിക്കപ്പെട്ടുപോയ സീയോനെ ക്രിസ്തു അൻസംഗ്ഹൊങാണ്
പണിതത്.
യഹോവ സീയോനെ പണികയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകയും... ചെയ്തതുകൊണ്ടു.
സങ്കീർത്തനങ്ങൾ 102:15
നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; നിന്റെ കണ്ണു യെരൂശലേമിനെ സ്വൈരനിവാസമായും ഒരിക്കലും നീങ്ങിപ്പോകാത്തതും… കൂടാരമായും കാണും. അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു… യഹോവ നമ്മുടെ രാജാവു; അവൻ നമ്മെ രക്ഷിക്കും.
യെശയ്യാവ് 33:20-22
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം