നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം മരണത്തിൽ കലാശിക്കുന്നു, ജീവവൃക്ഷം നിത്യജീവൻ നൽകുന്നു.
ഏദെൻ തോട്ടത്തിൽ, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽ നിന്ന് ഭക്ഷിച്ചതിനാൽ ആദാമും ഹവ്വയും പുറത്താക്കപ്പെടുകയും മരിക്കുവാൻ ഇടയാവുകയും ചെയ്തു.
മനുഷ്യരാശി സ്വർഗ്ഗത്തിൽ വെച്ച് പാപം ചെയ്തതിനാലാണ് അവർ മരിക്കുവാൻ വിധിക്കപ്പെട്ടിരിക്കുന്നുതെന്ന് ഈ ചരിത്രം കാണിക്കുന്നു.
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, മനുഷ്യരാശിയുടെ രക്ഷയ്ക്കുവേണ്ടിയാണ് യേശു ഭൂമിയിലേക്ക് വന്നത്.
പരിശുദ്ധാത്മ യുഗത്തിൽ, ക്രിസ്തു അൻസംഗ്ഹൊങ് ഈ ഭൂമിയിലേക്ക് വരികയും ജീവവൃക്ഷത്തിന്റെ യാഥാർത്ഥ്യമായ പുതിയ നിയമത്തിന്റെ പെസഹയിലൂടെ നമുക്ക് നിത്യജീവൻ നൽകുകയും ചെയ്തു.
മാത്രമല്ല, ജീവവൃക്ഷം കൊണ്ടുവന്ന ക്രിസ്തു അൻസംഗ്ഹൊങ് മീഖായുടെ പുസ്തകത്തിൽ പ്രവചിച്ചിരിക്കുന്ന സീയോനിലെ മന്ത്രിയാണ്.
മനുഷ്യരാശിയുടെ അവസാനത്തെ രക്ഷ മാതാവായ ദൈവത്തിൽ ആശ്രയിച്ചിരിക്കുന്നുവെന്ന് അവിടുന്ന് നമ്മെ അറിയിക്കുന്നു.
യഹോവയായ ദൈവം: മനുഷ്യൻ നന്മ തിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈ നീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചുതിന്ന് എന്നേക്കും ജീവിപ്പാൻ സംഗതി വരരുത് എന്നു കല്പിച്ചു.
ഉല്പത്തി 3:22
യേശു അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു…
യോഹന്നാൻ 6:53-54
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം