യേശുക്രിസ്തു പാപികൾക്കുവേണ്ടി സഹനത്തിന്റെ
കുരിശ് ചുമന്ന സമയമാണ് പുളിപ്പില്ലാത്ത അപ്പത്തിന്റെ
പെരുന്നാൾ. സ്വർഗ്ഗീയ പാപികളായ എല്ലാ മനുഷ്യരും
ക്രിസ്തുവിന്റെ മാതൃക പിന്തുടരുകയും അവരുടെ കുരിശ്
ചുമക്കുകയും ക്രിസ്തുവിന്റെ പാതയിലൂടെ സഞ്ചരിക്കുകയും
ചെയ്യുമ്പോൾ, സഹനങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയും
നിത്യതയ്ക്കായി കാംക്ഷിക്കാൻ കഴിയുമെന്ന്
ദൈവം നമ്മെ പഠിപ്പിക്കുന്നു.
ആദിമ സഭയിലെ വിശുദ്ധർ ഈ ഭൂമിയിൽ
ജീവിതത്തിനു ശേഷം നിത്യജീവൻ ഉണ്ടെന്ന്
മനസ്സിലാക്കുകയും എല്ലാ കഷ്ടപ്പാടുകളും പ്രയാസങ്ങളും
പീഡനങ്ങളും നിത്യതയ്ക്കുവേണ്ടിയുള്ള വാഞ്ഛയോടെ
സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
അതുപോലെ, ദൈവസഭ അംഗങ്ങൾ ഈ ഭൂമിയിൽ
അവർ അഭിമുഖീകരിക്കുന്ന എല്ലാറ്റിനും
എപ്പോഴും നന്ദി പറയുന്നു.
ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ
കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാൻ കണ്ടിട്ടുണ്ട്.
അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി
ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു;
എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന
പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.
സഭാപ്രസംഗി 3:10-11
അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ
ഞങ്ങളുടെ പുറമേയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു
എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ
പുതുക്കം പ്രാപിക്കുന്നു.
നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം
അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം
ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
2 കൊരിന്ത്യർ 4:16-17
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം