പാപമോചനം ലഭിക്കണമെങ്കിൽ ആരെങ്കിലും പാപങ്ങൾ ഏറ്റെടുക്കണം. ശബ്ബത്ത് നാളിൽ യാഗമർപ്പിക്കപ്പെടുന്ന മൃഗങ്ങളിലൂടെയും, നിരന്തര ഹോമയാഗത്തിലൂടെയും, പെസഹയിലൂടെയും, പഴയനിയമത്തിലെ മറ്റെല്ലാ ഉത്സവങ്ങളിലൂടെയും, പഴയനിയമത്തിലെ ന്യായപ്രമാണമായ പാപപരിഹാര ദിവസത്തിൽ നമ്മുടെ പാപങ്ങളെല്ലാം അസസ്സേലിന്റെ തലയിൽ ചുമത്തി അതിനെ മരുഭൂമിയിലേക്ക് അയയ്ക്കുകയും, അത് അവിടെ വച്ച് ചത്തുപോകുകയും ചെയ്യുന്നത് ദൈവം നമുക്ക് ഒരു നിഴലായി കാണിച്ചുതന്നിരിക്കുന്നു.
മനുഷ്യരാശിയെ അവരുടെ പാപങ്ങൾക്ക് വിലകൊടുത്ത് രക്ഷിക്കുവാൻ ആഗ്രഹിച്ചത് ദൈവത്തിന്റെ വലിയ സ്നേഹമായിരുന്നതുകൊണ്ട്, തന്റെ സൃഷ്ടികൾ നിമിത്തം ദൈവം കുരിശിലെ യാതനകളും, പരിഹാസവും, നിന്ദയും എല്ലാം സഹിച്ചു എന്ന് ദൈവസഭയിലെ അംഗങ്ങൾ തിരിച്ചറിയുന്നു.
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകലഅനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.
1 യോഹന്നാൻ 1:9-10
മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു.
മത്തായി 20:28
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം