ഒലിവ് മലയിൽ നിന്ന് യേശുവിന്റെ ആരോഹണം കണ്ട ശിഷ്യന്മാർ, പരിശുദ്ധാത്മാവിനെ കൂടാതെ ലോകമെമ്പാടും സുവിശേഷം പ്രസംഗിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു.
അങ്ങനെ, അവർ സ്വർഗ്ഗാരോഹണ ദിനം മുതൽ പെന്തക്കോസ്ത ദിവസം വരെ പത്ത് ദിവസം ആത്മാർത്ഥമായി പ്രാർത്ഥിച്ചു, മുൻ മഴയുടെ പരിശുദ്ധാത്മാവിനുവേണ്ടി അപേക്ഷിച്ചു.
കർമെൽ പർവതത്തിൽ 850 വ്യാജ പ്രവാചകന്മാരെ ഏലിയാവ് പരാജയപ്പെടുത്തിയപ്പോൾ, പ്രാർത്ഥന വിജയത്തിന് മുമ്പായിരുന്നു. മനുഷ്യരാശിയുടെ രക്ഷയ്ക്കായി ഈ ഭൂമിയിലേക്ക് വന്ന യേശുവും ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും എല്ലാ ദിവസവും അതിരാവിലെ പ്രാർത്ഥനകളോടെ തങ്ങളുടെ സുവിശേഷ വേല ആരംഭിച്ച് മാതൃകയായി. അതിനാൽ, ദൈവസഭയിലെ അംഗങ്ങളും പ്രാർത്ഥനയിലൂടെ ആത്മീയ ശക്തി നേടിക്കൊണ്ട് അവരുടെ ദിവസം ആരംഭിക്കുന്നു.
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും.
മത്തായി 7:7-8
അതുകൊണ്ടു നിങ്ങൾ പ്രാർഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്ക് ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
മർക്കൊസ് 11:24
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം