രണ്ടാമത്തെ പത്തു കൽപ്പനകൾ അതിൽ സ്ഥാപിക്കുവാനായാണ് കൂടാരം പണിയുവാൻ ദൈവം മോശയോട് കല്പിച്ചത്. ആദ്യത്തെ പത്തു കൽപ്പനകൾ ലംഘിച്ചതിൽ കലാശിച്ച തങ്ങളുടെ പാപം ജനങ്ങൾ മനസ്സിലാക്കിയപ്പോൾ, അവർ മാനസാന്തരപ്പെടുകയും സമാഗമനകൂടാരത്തിനുള്ള സാമഗ്രികൾ സ്വമേധയാ കൊണ്ടുവരികയും ചെയ്തു. ഇത് കൂടാരപ്പെരുന്നാളിന്റെ ഉത്ഭവമായി മാറി.
അതിനുശേഷം, അവർ ദൈവാലയത്തിന്റെ പ്രാകാരങ്ങളിലും ദൈവാലയത്തിന്റെ മുകളിലും എല്ലാത്തരം വൃക്ഷക്കൊമ്പുകളും ഉപയോഗിച്ച് കൂടാരങ്ങൾ നിർമ്മിച്ചു.
ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും തങ്ങളുടെ സകല ജനങ്ങളെയും ഒരുമിച്ചുകൂട്ടുന്ന ദിവസമാണ് കൂടാര പെരുന്നാൾ. അവരോട് ക്ഷമിക്കുകയും, അവരുടെ സകല പാപങ്ങളിൽ നിന്നും അവരെ രക്ഷിക്കുകയും ചെയ് ദൈവത്തോട് മനുഷ്യരാശി നന്ദി അർപ്പിക്കണം. അവർക്ക് ലഭിച്ച പരിശുദ്ധാത്മാവിന്റെ പിന്മഴയിലൂടെ, സ്വർഗ്ഗീയ യെരൂശലേം മന്ദിരത്തിന്റെ സാമഗ്രികളായ ലോകമെമ്പാടുമുള്ള എല്ലാ സ്വർഗ്ഗീയ കുടുംബാംഗങ്ങളെയും അവർ കണ്ടെത്തണം.
അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു… ഇതാ, ഞാൻ നിന്റെ വായിൽ എന്റെ വചനങ്ങളെ തീയും ഈ ജനത്തെ വിറകും ആക്കും...
യിരെമ്യാവ് 5:14
അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.
എഫെസ്യർ 2:21-22
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം