ജനങ്ങളുടെയും പുരോഹിതരുടെയും സകല പാപങ്ങളും പൊറുക്കപ്പെടുന്ന മഹത്തായ ദിനമാണ് പാപപരിഹാര ദിനം. യിസ്രായേല്യർ ദൈവകൃപ മറക്കുകയും, ഒരു വിഗ്രഹത്തെ, അതായത് സ്വർണ്ണ കാളക്കുട്ടിയെ ആരാധിച്ചുകൊണ്ട് പാപം ചെയ്യുകയും ചെയ്തു. അതുകൊണ്ടാണ് ദൈവം നല്കിയ പത്തു കല്പനകളുടെ ഒന്നാമത്തെ കല്പലക മോശെ പൊട്ടിച്ചു കളഞ്ഞത്. യിസ്രായേല്യർ അവരുടെ പാപങ്ങളെക്കുറിച്ചോർത്ത് മാനസാന്തരപ്പെടുകയും, അങ്ങനെ, പത്ത് കല്പനകളുടെ രണ്ടാമത്തെ കല്പലക ദൈവം അവർക്ക് നല്കുകയും ചെയ്തു; ഈ ദിവസമാണ് പാപപരിഹാര ദിനത്തിന്റെ ഉത്ഭവസ്ഥാനമായി മാറിയത്.
പഴയനിയമത്തിൽ, യിസ്രായേലിന്റെ സകല പാപങ്ങളും പാപപരിഹാര ദിനം വരെ താല്ക്കാലികമായി വിശുദ്ധമന്ദിരത്തിലേക്കാണ് മാറ്റപ്പെട്ടിരുന്നത്. ഇന്ന്, നമ്മുടെ സകല പാപങ്ങളും വിശുദ്ധമന്ദിരത്തിന്റെ യാഥാർത്ഥ്യമായ ക്രിസ്തു അൻസംഗ്ഹൊങിലേക്കും മാതാവായ ദൈവത്തിങ്കലേക്കും കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. തുടർന്ന്, പാപപരിഹാര ദിനത്തിൽ, നമ്മുടെ പാപങ്ങളെല്ലാം പാപത്തിന്റെ ഉപജ്ഞാതാവായ സാത്താനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഒടുവിൽ, സാത്താൻ അഗാധത്തിൽ, അതായത് നരകത്തിൽ വിധിക്കപ്പെടുകയും, അപ്പോഴേക്കും എല്ലാ പാപങ്ങളും അവസാനം അപ്രത്യക്ഷമാവുകയും ചെയ്യും.
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: ഏഴാം മാസം പത്താം തിയ്യതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങൾ ആത്മതപനം ചെയ്കയും യഹോവെക്കു ദഹനയാഗം അർപ്പിക്കയും വേണം.
ലേവ്യപുസ്തകം 23:26-27
പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു.
യോഹന്നാൻ 1:29
അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.
വെളിപ്പാട് 20:10
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം