ഇസ്രായേല്യർ സ്വർണ്ണകാളക്കുട്ടിയെ ആരാധിച്ചതിനാൽ
മോശെക്ക് ലഭിച്ച ആദ്യത്തെ പത്തു കല്പനകൾ ഉടച്ചുകളഞ്ഞു.
യിസ്രായേല്യർ തങ്ങളുടെ പാപങ്ങൾ തിരിച്ചറിഞ്ഞ്
അനുതപിച്ചതിനുശേഷം, പാപമോചനത്തിന്റെ അടയാളമായി
ദൈവം അവർക്ക് നൽകിയ രണ്ടാമത്തെ പത്തു കല്പനകളുമായി
മോശെ ഇറങ്ങി വന്നു.
ഇത് പാപപരിഹാര ദിനത്തിന്റെ ഉത്ഭവമായിത്തീർന്നു.
ഒരു വ്യക്തി ഒരു പാപം ചെയ്യുമ്പോൾ, ആ പാപം
താൽക്കാലികമായി പാപപരിഹാര ദിവസം വരെ
വിശുദ്ധമന്ദിരമായ ദൈവത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.
മഹാപുരോഹിതൻ അതിവിശുദ്ധസ്ഥലത്ത് പ്രവേശിച്ച്
രക്തം തളിക്കുന്ന ചടങ്ങ് നടത്തിയ ശേഷം,
പാപം പൂർണ്ണമായും ക്ഷമിക്കപ്പെടുന്നു.
അതുപോലെ, ഇന്ന്, അതിവിശുദ്ധസ്ഥലമായ,
അതായത് മാതാവായ ദൈവമായ യെരൂശലേമിന്റെ
കൃപ ലഭിക്കാതെ, ആർക്കും പാപങ്ങളുടെയോ രക്ഷയുടെയോ
പൂർണ്ണമായ ക്ഷമ കൈവരിക്കുവാൻ കഴിയുകയില്ല.
അവൻ വിശുദ്ധമന്ദിരത്തിനും സമാഗമനകൂടാരത്തിനും
യാഗപീഠത്തിനും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു
തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ
കൊണ്ടുവരേണം.ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ
തലയിൽ അഹരോൻ കൈ രണ്ടും വച്ച് യിസ്രായേൽമക്കളുടെ
എല്ലാ കുറ്റങ്ങളും സകല പാപങ്ങളുമായ ലംഘനങ്ങളൊക്കെയും
ഏറ്റുപറഞ്ഞ് കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി,
നിയമിക്കപ്പെട്ട ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക്
അയയ്ക്കേണം.കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെയൊക്കെയും
ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം;
അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം.
ലേവ്യപുസ്തകം 16:20–22
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം