നാം നന്മ വിതച്ചാൽ, നാം തീർച്ചയായും നല്ല ഫലങ്ങൾ കൊയ്യും,
തിന്മ വിതച്ചാൽ, നാം ദുഷിച്ച ഫലങ്ങൾ കൊയ്യും.
നാൽപതു വർഷമായി മരുഭൂമിയിൽ പരാതിപ്പെട്ടിരുന്ന
യിസ്രായേല്യർ നശിപ്പിക്കപ്പെടുകയും, ദാവീദും, ശദ്രക്കും,
മേശെക്കും, അബേദ്നെഗോയും കൃപ നിറഞ്ഞ അവരുടെ
വിശ്വാസവാക്കുകളിലൂടെ ദൈവത്തിന് സന്തോഷം നല്കിക്കൊണ്ട്
വലിയ അനുഗ്രഹം പ്രാപിക്കുകയും ചെയ്ത ചരിത്രം നാം ഓർക്കണം.
ക്രിസ്തു അൻസംഗ് ഹൊങിന്റെയും മാതാവായ
ദൈവത്തിന്റെയും ഉപദേശങ്ങൾക്ക് അനുസൃതമായി,
ദൈവസഭയിലെ അംഗങ്ങൾ എപ്പോഴും വീട്ടിലും സഭയിലും
സമൂഹത്തിലും സൽപ്രവൃത്തികളിലൂടെയും നന്മനിറഞ്ഞ
വാക്കുകളിലൂടെയും ആശ്വാസവും പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
ഇന്ന്, ഭാരമേറിയ ഒരു ജീവിതം നിമിത്തം
തളർന്നുപോകുന്നവരുമായി ദൈവത്തിന്റെ രക്ഷയുടെ
സന്തോഷവാർത്ത പങ്കുവയ്ക്കുവാൻ അവർ ഉത്സാഹപൂർവ്വം മുന്നേറുന്നു,
“ഇനി മരണമോ കഷ്ടതയോ വേദനയോ ഇല്ലാത്ത
സ്വർഗ്ഗരാജ്യം ഉണ്ട്” എന്ന് അവർ ഘോഷിക്കുന്നു.
നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു
നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ
ദുർനിക്ഷേപത്തിൽനിന്നു തീയതു പുറപ്പെടുവിക്കുന്നു.
എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിനും
ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും
എന്നു ഞാൻ നിങ്ങളോടു പറയുന്നു.
നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും
നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.
മത്തായി 12:35–37
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം