ദൈവത്തിന്റെ ശക്തിയാൽ, മിസ്രയീമിലെ 430 വർഷത്തെ അടിമത്തത്തിൽ നിന്ന് ഇസ്രായേല്യരെ മോചിപ്പിക്കുകയും കനാനിലേക്ക് നയിക്കുകയും ചെയ്തു. എന്നിരുന്നാലും, തങ്ങളെ സ്വതന്ത്രരാക്കിയ ദൈവത്തിന്റെ കൃപയെ യിസ്രായേല്യർ മറന്നുകളഞ്ഞു. "നീ ഞങ്ങളെ മിസ്രയീമിൽനിന്നു ഈ മരുഭൂമിയിലേക്കു കൊണ്ടുവന്നതു എന്തിന്നു?"
പരാതിപ്പെട്ട ജനം അഗ്നിസർപ്പത്താൽ കടി
ഏൽക്കുകയും മരിക്കുകയും ചെയ്തു (സംഖ്യ 21:6).
യഹോവ മോശെയോട്: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു. സംഖ്യ 21:8
അപ്പോൾ, അവരെ രക്ഷിച്ചത് താമ്ര സർപ്പമായിരുന്നോ?
അല്ല. ദൈവം തന്റെ വാക്കുകളാൽ അവരെ രക്ഷിച്ചു, “കടിയേറ്റവന് അതു നോക്കിയാൽ ജീവിക്കും.“ എന്നിരുന്നാലും, ഇസ്രായേല്യർ താമ്ര സർപ്പത്തെ നൂറുകണക്കിന് വർഷങ്ങളായി ആരാധിച്ചു, അതിന് നിഗൂഢമായ ശക്തിയുണ്ടെന്ന് അവർ കരുതി.
ഹിസ്കീയാരാജാവ് താമ്ര സർപ്പം കഷണങ്ങളാക്കി തകർത്തപ്പോൾ, ദൈവം അവനെ പ്രശംസിക്കുകയും, അവൻ ഏറ്റെടുത്ത സകലത്തിലും അവനെ വിജയിപ്പിക്കുകയും ചെയ്തു (2 രാജാ. 18:3–7).
എന്തുകൊണ്ടാണ് താമ്ര സർപ്പം തകർത്ത ഹിസ്കീയാവിനെ ദൈവം പ്രശംസിച്ചത്? എന്തുകൊണ്ടെന്നാൽ ഒരു വിഗ്രഹത്തെ ആരാധിക്കുന്നവൻ നശിപ്പിക്കപ്പെടും.
താമ്ര സർപ്പം ആരാധിച്ചതിന്റെ ചരിത്രം സഭകൾ കുരിശ് സ്ഥാപിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്യുമെന്ന ഒരു പ്രവചനമായിരുന്നു.
“വേറൊരു ശബ്ദം സ്വർഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടത്: എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ.”യോഹന്നാൻ 3:14–15
നമ്മെ രക്ഷിച്ചത് കുരിശല്ല, യേശുവാണ് (1 പത്രൊ. 1:18–19). എന്നിരുന്നാലും, യിസ്രായേല്യർ താമ്ര സർപ്പം ആരാധിച്ചതുപോലെ, ഇന്ന് സഭകൾ കുരിശിനെ ആരാധിക്കുന്നു. താമ്ര സർപ്പത്തെിലെ ഒരു താമ്രത്തിന്റെ കഷ്ണം പോലെ,കുരിശും വെറും ഒരു മരംകൊണ്ടുള്ള കഷണം മാത്രമാണ്, (അപ്പൊ. പ്രവർത്തികൾ 5:30). കുരിശിനെ സ്ഥാപിച്ച സഭകൾ നശിപ്പിക്കപ്പെടും (ആവർത്തന പുസ്തകം 27:15).
“വേറൊരു ശബ്ദം സ്വർഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടത്: എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ. വെളിപാട് 18:4
രണ്ടാമത് വന്ന ക്രിസ്തു അൻസംഗ്ഹൊങിന്റെ ഉപദേശങ്ങളെ തുടർന്ന്, താമ്ര സർപ്പത്തിന്റെ സംഭവം കുരിശ് ആരാധനയുടെ പ്രവചനമാണെന്ന് ചർച്ച് ഓഫ് ഗോഡ് എല്ലാ ജനങ്ങളെയും അറിയിക്കുന്നു. പരിശുദ്ധാത്മാ യുഗത്തിലെ രക്ഷകനായ മാതാവായ ദൈവം വസിക്കുന്ന സീയോനായ ദൈവസഭയിലേക്കു വരിക, അങ്ങനെ നിങ്ങൾക്ക് അവസാനത്തെ ദുരന്തത്തിൽനിന്നും രക്ഷപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്യും.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം