തീയുടെ വേദനയിൽ ഒരു തുള്ളി വെള്ളം പോലും ലഭിക്കുവാൻ പ്രയാസമുള്ള വളരെയധികം ഭയാനകമായ ഒരു സ്ഥലമാണ് നരകം. (ലൂക്കൊസ് 16:24)
“നമ്മുടെ കൈയോ, കാലോ, കണ്ണോ നമ്മെ പാപം ചെയ്യുവാൻ ഇടയാക്കിയാൽ, നരകത്തിൽ പോകുന്നതിനേക്കാൾ അതിനെ വെട്ടിക്കളയുകയോ ചൂന്നുകളയുകയോ ചെയ്യുന്നതാണ് നല്ലത്” എന്ന് യേശു പറഞ്ഞു. (മർക്കൊസ് 9:43)
നരകത്തിലെ ദണ്ഡനത്തെ, നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗം വെട്ടിക്കളയുന്ന വേദനയുമായി താരതമ്യപ്പെടുത്തുവാനാവില്ല എന്നതിനാലാണിത്.
അവിടെ അവരുടെ പുഴു ചാകുന്നില്ല; തീ കെടുന്നതുമില്ല. മർക്കൊസ് 9:48
എല്ലാവനും തീകൊണ്ട് ഉപ്പിടും. മർക്കൊസ് 9:49
നരകശിക്ഷ അങ്ങേയറ്റം വേദനാജനകമാണെങ്കിലും, നമുക്ക് സ്വയം മരിക്കുവാനാവില്ല. നരകത്തിൽ, ജീവിതത്തിന്റെ ഒരു സന്തോഷ നിമിഷമോ, ഒരു വിശ്രമ നിമിഷമോ, രക്ഷയെക്കുറിച്ചുള്ള ഒരു പ്രതീക്ഷയോ ഇല്ല, മറിച്ച് അതിരുകടക്കുന്ന വേദനയും, ഖേദവും, സങ്കടവും മാത്രമാണുള്ളത്. സുവിശേഷം കേട്ടിട്ടും, നാം മാനസാന്തരപ്പെടാതെ, നരകത്തിലേക്ക് പോയാൽ എന്തു ചെയ്യും?
ഈ ഭൂമിയിൽ ജനിക്കുന്നതിന് മുമ്പ്, നാം സ്വർഗ്ഗത്തിലെ മാലാഖമാരായിരുന്നു. (ഇയ്യോബ് 38:4) എന്നിരുന്നാലും, നാം സ്വർഗ്ഗത്തിൽ പാപങ്ങൾ ചെയ്യുകയും, നരകത്തിലേക്ക് പോകുവാനുള്ള ശിക്ഷ ലഭിക്കുകയും ചെയ്തു. അങ്ങനെ നാം ഒരു ആത്മീയ തടവറയായ ഈ ഭൂമിയിൽ ജനിക്കുകയും, ഇവിടെ താൽക്കാലികമായി താമസിക്കുകയും ചെയ്യുന്നു. (യെഹെസ്കേൽ 28:13) ഈ ഭൂമിയിൽ വെച്ചു തന്നെ നരകശിക്ഷ ഒഴിവാക്കുവാനുള്ള വഴി നാം തേടിയില്ലെങ്കിൽ, നരകത്തിലേക്ക് പോകുവാനായിരിക്കും നാം വിധിക്കപ്പെടുന്നത്.
അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന് അധീനമായ ശരീരത്തിൽനിന്ന് എന്നെ ആർ വിടുവിക്കും? റോമർ 7:24
നരകശിക്ഷ ഏറ്റുവാങ്ങുവാൻ വിധിക്കപ്പെട്ട മനുഷ്യരാശിയോട് ദൈവം കരുണ കാണിക്കുകയും, നരകശിക്ഷയിൽ നിന്ന് രക്ഷിക്കപ്പെടുവാനുള്ള വഴി കാണിക്കുവാനായി അവിടുന്ന് തന്നെ ഈ ഭൂമിയിലേക്ക് വരികയും ചെയ്തു.
“ഞാൻ... പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു…” ലൂക്കൊസ് 5:32
മരണത്തിലേക്ക് നയിക്കുന്ന നമ്മുടെ പാപങ്ങൾ പൊറുക്കുന്നതിനും, നരകശിക്ഷയിൽ നിന്ന് നമ്മെ രക്ഷിക്കുന്നതിനുമായി, ദൈവം തന്റെ മാംസവും രക്തവും മനുഷ്യരാശിയ്ക്ക് അതായത് പാപികൾക്ക് ഒരു മറുവിലയായി നൽകി.
“വാങ്ങി ഭക്ഷിപ്പിൻ; പെസഹാ അപ്പമാണ് എന്റെ ശരീരം.” മത്തായി 26:26
“പെസഹാ വീഞ്ഞാണ് അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്റെ രക്തം.” മത്തായി 26:28
പുതിയ നിയമത്തിന്റെ പെസഹ നാം ആചരിക്കുമ്പോൾ, പാപമോചനത്തിലൂടെ നാം അനുഗ്രഹിക്കപ്പെടുകയും നരകശിക്ഷയിൽ നിന്ന് രക്ഷിക്കപ്പെടുകയുമാണ് ചെയ്യുന്നത്. കൂടാതെ, നമുക്ക് നിത്യജീവൻ നേടുവാനും, അങ്ങനെ സ്വർഗ്ഗത്തിലേക്ക് മടങ്ങിപ്പോകുവാനും സാധിക്കും.
“ ‘എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; ഞാൻ ഒടുക്കത്തെനാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.’ ” യോഹന്നാൻ 6:54
എന്നിരുന്നാലും, “പെസഹയിലൂടെ പാപമോചനവും നിത്യജീവനും പ്രാപിക്കുക” എന്ന സന്ദേശത്തെ നാം അവഗണിച്ചാൽ, സ്വർഗ്ഗത്തിൽ നാം ചെയ്ത പാപങ്ങൾ മോചിക്കപ്പെടാതെ, നരകശിക്ഷ നമുക്ക് വിധിച്ചതുപോലെ ലഭിക്കും.
“ ‘ഞാൻ കഷ്ടം അനുഭവിക്കുംമുമ്പേ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു.’ ” ലൂക്കൊസ് 22:15
പാപമോചനത്തിനായുള്ള ദൈവത്തിന്റെ അടയാളമായ പുതിയ നിയമത്തിന്റെ പെസഹ ദയവായി ആചരിക്കുകയും സ്വർഗ്ഗത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യാം!
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം