2,000 വർഷങ്ങൾക്ക് മുമ്പ്, സൃഷ്ടാവായ ദൈവം യേശുവിന്റെ നാമത്തിൽ ഈ ഭൂമിയിലേക്ക് വന്നു, പുതിയ നിയമം സ്ഥാപിച്ചു.
പാപവും മരണവും അനുഭവിക്കുന്ന ദൈവമക്കൾക്ക് പുതിയ നിയമത്തിലൂടെ പാപമോചനവും നിത്യജീവനും നേടുവാൻ കഴിയും.
മൂന്ന് വർഷമായി, യേശു തന്റെ ശിഷ്യന്മാർക്കുവേണ്ടിയുള്ള പുതിയ നിയമം പാലിക്കുന്നതിന്റെ ഒരു മാതൃക നൽകി.
"ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു." (യോഹ. 13:15).
ഉയിർപ്പ് ദിനത്തിനുശേഷം, രക്ഷ പ്രാപിക്കുന്നതിന് എല്ലാ ജനങ്ങളെയും പുതിയ നിയമം പാലിക്കാൻ ഉപദേശിക്കുവാനായി യേശു തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു, (മത്തായി 28:19)
യേശുവിന്റെ വാക്കുകളെത്തുടർന്ന്, അവിടുത്തെ ശിഷ്യന്മാർ പുതിയ നിയമത്തെക്കുറിച്ച് പ്രസംഗിച്ചു.
നമുക്ക് പാപമോചനം ലഭിക്കുവാൻ കഴിയുന്ന പുതിയ നിയമത്തിന്റെ ആരാധനയിൽ ഒരു ചട്ടമുണ്ട്.
ആരാധനയ്ക്കിടെ ഒരു പുരുഷൻ ശിരസ്സ് മറച്ചാൽ, അത് ദൈവത്തെ അപമാനിക്കുന്നു; ഒരു സ്ത്രീ ശിരസ്സ് മറച്ചില്ലെങ്കിൽ, അത് അവളുടെ ശിരസ്സിന് അപമാനമാണ്. (1 കൊരിന്ത്യർ 11:4–5)
ക്രിസ്തു സ്ഥാപിച്ച പുതിയ നിയമത്തെ പിന്തുടരുന്ന സഭയിൽ, ആരാധനയ്ക്കിടെ സ്ത്രീ തന്റെ ശിരസ്സ് മൂടുപടം കൊണ്ട് മൂടുന്നു, ഒരു പുരുഷൻ അങ്ങനെ ചെയ്യുന്നില്ല.
എന്നിരുന്നാലും, യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം, ചില സ്ത്രീകൾ തങ്ങൾ മൂടുപടം ധരിക്കേണ്ടതില്ലെന്ന് ശഠിച്ചു.
ഇക്കാരണത്താൽ, മനുഷ്യപ്രകൃതിയാൽ സ്ത്രീക്ക് നീളമുള്ള മുടി മനോഹരമായിരിക്കുന്നുവെന്ന് വിശദീകരിച്ച്, മൂടുപടം ധരിക്കാൻ അപ്പൊസ്തലനായ പൗലൊസ് അവരെ പ്രേരിപ്പിച്ചു.
“നിങ്ങൾതന്നെ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർഥിക്കുന്നതു യോഗ്യമോ?
പുരുഷൻ മുടി നീട്ടിയാൽ അത് അവന് അപമാനം എന്നും
സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിനു പകരം നല്കിയിരിക്കകൊണ്ട് അവൾക്ക് മാനം ആകുന്നു എന്നും പ്രകൃതിതന്നെ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?
ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്ന് ഓർക്കട്ടെ.”
1 കൊരിന്ത്യർ 11:13–16
ആരാധനയ്ക്കിടെ സ്ത്രീ തന്റെ ശിരസ്സ് മൂടുപടം കൊണ്ട് മറയ്ക്കണമെന്ന് ബൈബിൾ വ്യക്തമായി പറയുന്നു.
ആരാധനയ്ക്കിടെ സ്ത്രീ മൂടുപടം ധരിക്കുന്ന രീതി യേശു പഠിപ്പിച്ചതും അപ്പൊസ്തലനായ പൗലൊസ് പ്രസംഗിച്ചതുമായ പുതിയ നിയമത്തിലെ ചട്ടങ്ങളിലൊന്നാണ്.
മൂടുപടത്തിന്റെ നിയമത്തെ പിന്തുടരുന്നതാണ് ദൈവഹിതം.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം