കോരെശ് രാജാവിന് മുമ്പെ പോയി അവന്റെ എല്ലാ ശത്രുക്കളെയും പരാജയപ്പെടുത്തിയതും, നയമാന്റെ കുഷ്ഠരോഗം സുഖപ്പെടുത്തിയതും, ഒരു ചെറിയ രാജ്യമായ യെഹൂദയെ 1,85,000 അശ്ശൂർ പടയാളികളുടെയും സഖ്യസേനയുടെയും ആക്രമണത്തിൽ നിന്ന് സംരക്ഷിച്ചതും, അമാലേക്യർക്കെതിരെയുള്ള യുദ്ധത്തിൽ യോശുവയുടെ സൈന്യത്തിന് വിജയം നൽകിയതും അദൃശ്യ ലോകത്തിലെ എല്ലാം നിയന്ത്രിക്കുന്ന നമ്മുടെ ദൈവമാണ്.
ഒരു മനുഷ്യൻ ഒരു ജീവനുള്ള വസ്തുവിനെ നട്ടുപിടിപ്പിച്ചാലും, നനച്ചാലും, വളരുവാനുള്ള സാഹചര്യം സൃഷ്ടിച്ചാലും, കാര്യങ്ങൾ വളർത്തുന്ന ദൈവമില്ലാതെ ഒരു പ്രയോജനവുമില്ലെന്ന് പൗലൊസ് അപ്പൊസ്തലൻ മനസ്സിലാക്കി.
അതുപോലെത്തന്നെ, ദൈവസഭ അംഗങ്ങൾ എപ്പോഴും തങ്ങളോടൊപ്പം ഉണ്ടായിരിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്ന ദൈവത്തിലാണ് ആശ്രയിക്കുന്നത്.
ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു;
എനിക്കു സഹായം എവിടെനിന്നു വരും?
എന്റെ സഹായം ആകാശത്തെയും ഭൂമിയെയും
ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
സങ്കീർത്തനങ്ങൾ 121:1-2
യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു;
യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.
സങ്കീർത്തനങ്ങൾ 127:1
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം