യോശുവ കനാനിലേക്ക് എത്താറായപ്പോൾ
അതിധൈര്യം ഉള്ളവനായിരിക്ക എന്ന് ദൈവം
ആവർത്തിച്ച് ഊന്നിപ്പറയുകയും ശത്രുരാജ്യത്തിന്റെ
തലസ്ഥാന നഗരത്തിൽ ദൈവവചനം
ധൈര്യത്തോടെ പ്രസംഗിക്ക എന്ന്
യോനായോട് കൽപ്പിക്കുകയും ചെയ്തു.
അതുപോലെ, പുതിയ ഉടമ്പടിയുടെ സുവിശേഷം
ലോകമെമ്പാടും പ്രസംഗിക്കുന്നതിനായി
നമുക്കും ധൈര്യം ആവശ്യമാണ്.
ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നിടത്തൊക്കെയും
അത് അന്ധകാരത്തെ വെളിച്ചമാക്കി മാറ്റുമെന്ന് വിശ്വസിച്ചുകൊണ്ട്, ആത്മീയകനാൻ അവകാശമാക്കാനുള്ള
ദൈവസഭയിലെ അംഗങ്ങൾ യോശുവയുടെ ദൗത്യം
നിർവഹിക്കുന്നു.
യോനാ ചെയ്തതുപോലെ, അവർ ധൈര്യത്തോടെ
ക്രിസ്തു അൻസംഗ് ഹൊങിന്റെയും മാതാവായ
ദൈവത്തിന്റെയും രക്ഷയെക്കുറിച്ച് ലോകമെങ്ങും
പ്രസംഗിക്കുന്നു.
ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്കു
കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത
ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും.
എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള
ന്യായപ്രമാണമൊക്കെയും അനുസരിച്ച്
നടക്കേണ്ടതിന് നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി
മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ
ശുഭമായിരിക്കേണ്ടതിന് അതുവിട്ട് ഇടത്തോട്ടോ
വലത്തോട്ടോ മാറരുത്.
യോശുവ 1:6-7
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം