ദൈവത്തിന്റെ നിയമം അനുസരിച്ച് ജീവിക്കുമ്പോൾ, സമൃദ്ധമായ അനുഗ്രഹങ്ങൾ എപ്പോഴും നമുക്കായി ഒരുക്കപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ, പിതാവിന്റെ യുഗം മുതൽ ദൈവം സ്ഥാപിച്ച ശബ്ബത്ത്, പെസഹ തുടങ്ങിയ ഉത്സവങ്ങളിൽ, “അവയെ മറക്കാതെ എന്നേക്കും ഓർത്ത് ആചരിക്കുവിൻ” എന്ന കൽപ്പന എപ്പോഴും അടങ്ങിയിരിക്കുന്നു.
എല്ലാ യുഗങ്ങളിലും ദൈവത്തിന്റെ നിയമം പാലിക്കുന്നവർ നീതിമാന്മാരായി അനുഗ്രഹിക്കപ്പെടുമെന്നും, ദൈവത്തിന്റെ നിയമം ലംഘിക്കുന്നവർ മത്സരത്തിന് ശിക്ഷിക്കപ്പെടുമെന്നും ബൈബിൾ പറയുന്നു. ദൈവത്തിന്റെ നിയമം പാലിക്കാത്തതിന്റെ ഫലമായാണ് ഇസ്രായേല്യർ ബാബിലോണിലേക്ക് അടിമകളായി കൊണ്ടുപോകപ്പെട്ടത്.
അവൻ തന്റെ ദാസന്മാരായ പ്രവാചകന്മാർ മുഖാന്തരം ഞങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന ന്യായപ്രമാണപ്രകാരം നടപ്പാൻ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേട്ടനുസരിച്ചില്ല. യിസ്രായേലൊക്കെയും നിന്റെ വചനം കേട്ടനുസരിക്കാതെ വിട്ടുമാറി നിന്റെ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു; ഇങ്ങനെ ഞങ്ങൾ അവനോടു പാപം ചെയ്തിരിക്കയാൽ ദൈവത്തിന്റെ ദാസനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന ശാപവും ആണയും ഞങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു. ദാനീയേൽ 9:10–11
എന്റെ ചട്ടങ്ങളെ അനുസരിക്കയും എന്റെ ന്യായങ്ങളെ പ്രമാണിക്കയും ചെയ്തുകൊണ്ട് നേരോടെ നടക്കുന്നവൻ നീതിമാൻ-അവൻ നിശ്ചയമായി ജീവിച്ചിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. യെഹെസ്കേൽ 18:9
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം