സ്വർഗ്ഗീയ മാതാപിതാക്കളായ പിതാവ് അൻസംഗ് ഹൊങും
മാതാവായ ദൈവവും തങ്ങളുടെ മക്കൾക്ക് സ്വർഗ്ഗീയ
രാജകീയ പുരോഹിതവർഗമാകുവാനുള്ള യോഗ്യതകൾ
ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു.
അതുകൊണ്ടാണ് തങ്ങളുടെ മക്കൾ ഈ ഭൂമിയിൽ ദുഃഖവും
വേദനയും കഷ്ടപ്പാടും അനുഭവിച്ചാലും സ്വർഗ്ഗരാജ്യത്തിന്റെ മൂല്യം
തിരിച്ചറിയണമെന്ന് അവർ ആഗ്രഹിക്കുന്നത്.
പക്ഷേ അവയെക്കുറിച്ച് അവർക്ക് പൂർണ്ണമായി അറിയില്ലായിരിക്കാം.
അവസാനം നമുക്ക് അനുഗ്രഹങ്ങൾ നൽകുന്നതിനായി
ദൈവം നമ്മുടെ കുറവുകളെ വിവിധ പരിതസ്ഥിതികളിൽ ശുദ്ധീകരിക്കുന്നു.
അതുകൊണ്ട്, നമ്മെ നിത്യസ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കുന്ന
ദൈവത്തിന്റെ വചനം അനുസരിക്കേണ്ടത് പ്രധാനമാണ്.
അതുകൊണ്ട് ആരും അനുസരണക്കേടിന്റെ
സമദൃഷ്ടാന്തത്തിനൊത്തവണ്ണം വീഴാതിരിക്കേണ്ടതിനു
നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക.
ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി
ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും
പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും
വേർവിടുവിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ
ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.
എബ്രായർ 4:11-12
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം