തങ്ങളുടെ രാജ്യം കൂടുതൽ ശക്തി പ്രാപിച്ചപ്പോൾ, രെഹബെയാം രാജാവും, ശൗൽ രാജാവും, ഉസ്സീയാ രാജാവും, ആഹാസ് രാജാവും, സിദെക്കീയാ രാജാവും തങ്ങളെത്തന്നെ ഉയർത്തുകയും അഹങ്കാരികളാവുകയും ചെയ്തു.
ഒടുവിൽ, അവർ ദൈവത്തിനെതിരായി പാപം ചെയ്യുകയും നശിപ്പിക്കപ്പെടുകയും ചെയ്തു.
മറുവശത്ത്, യോഥാമും, ദാവീദും, ദാനീയേലും, അവന്റെ മൂന്ന് സുഹൃത്തുക്കളും എപ്പോഴും ദൈവത്തോട് വിശ്വസ്തരും ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരുമായിരുന്നു.
ഇന്ന് ദൈവസഭയിലെ അംഗങ്ങൾ പിന്തുടരേണ്ടതായ വിശ്വാസത്തിന്റെ ദിശ കാണിക്കുന്ന ഒരു പ്രധാന പാഠമാണിത്.
അവർ എപ്പോഴും ദൈവത്തോട് വിശ്വസ്തരായിരിക്കണം, സാഹചര്യങ്ങളെയും അവസ്ഥകളെയും ആശ്രയിച്ചുകൊണ്ടുള്ള
ചാഞ്ചാടുന്ന വിശ്വാസത്തോടെയല്ല.
കൂടാതെ, അവർ ക്രിസ്തു അൻസംഗ്ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും സഹായത്തിൽ വിശ്വസിക്കുകയും, ദൈവവചനപ്രകാരം സുവിശേഷ പ്രവർത്തനം നിർവ്വഹിക്കുകയും ചെയ്യണം.
അപ്പോൾ, ദൈവം സീയോനെ ദാവീദിന്റെ രാജ്യം പോലെ ശക്തവും, അഭിവൃദ്ധവും, ലോകമെമ്പാടും ശ്രദ്ധേയവുമാക്കും.
ഇങ്ങനെ ശൗൽ യഹോവയോട് ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോട് അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു.
അവൻ യഹോവയോട് അരുളപ്പാടു ചോദിക്കായ്കയാൽ അവൻ അവനെ കൊന്ന് രാജത്വം യിശ്ശായിയുടെ മകനായ ദാവീദിനു കൊടുത്തു.
1 ദിനവൃത്താന്തം 10:13-14
ഇങ്ങനെ യോഥാം തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ക്രമമായി നടന്നതുകൊണ്ട് അവൻ ബലവാനായിത്തീർന്നു.
2 ദിനവൃത്താന്തം 27:6
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം