മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനായ ദൈവം, പാപമോചനത്തിന്റെയും
നിത്യമായ സ്വർഗ്ഗരാജ്യത്തിന്റെയും അനുഗ്രഹങ്ങൾ പെസഹയിലൂടെ
നമുക്ക് നൽകുകയും, പെസഹ ആചരിക്കുന്നവർ സ്വർഗ്ഗീയ പൗരത്വം
സ്വീകരിക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്യുന്ന ദൈവജനമായി
അംഗീകരിക്കപ്പെടുമെന്ന് ശക്തിയോടെ പ്രഘോഷിക്കുകയും ചെയ്തു.
പെസഹ ആചരിക്കാതെ നമ്മുടെ അധരങ്ങൾ കൊണ്ട് മാത്രം
ദൈവത്തെ വിളിക്കുന്നത് ശരിയായ വിശ്വാസമല്ലെന്ന്
2,000 വർഷങ്ങൾക്ക് മുമ്പ് വന്ന യേശുവും ഈ യുഗത്തിൽ
ക്രിസ്തു അൻസംഗ് ഹൊങും മാതാവായ ദൈവവും
നമ്മെ നിരന്തരം പഠിപ്പിച്ചു.
കൂടാതെ, ദൈവത്തിന്റെ സത്യജനത്തെ വേർതിരിക്കുന്ന
വളരെ പ്രധാനപ്പെട്ട ഒരു ഉത്സവമാണ് പെസഹ
എന്നുള്ളതുകൊണ്ടാണ് നിശ്ചിത സമയത്ത് അത്
ആചരിക്കാൻ കഴിയാത്തവർക്ക് ദൈവം
രണ്ടാം പെസഹ അനുവദിച്ചത്.
“നിശ്ചിത സമയത്ത് ഇസ്രായേല്യർ പെസഹാ ആഘോഷിക്കണം. . . .
എന്നാൽ അവരിൽ ചിലർക്ക് ആ ദിവസം പെസഹാ ആഘോഷിക്കാൻ കഴിഞ്ഞില്ല, കാരണം അവർ ശവത്താൽ അശുദ്ധരായിരുന്നു. . . .
അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു:
" ' . . . അവർ യഹോവയുടെ പെസഹ ആഘോഷിക്കാനുണ്ട്.
രണ്ടാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്താണ് അവർ അതു ചെയ്യേണ്ടത്. . . .
എന്നാൽ ശുദ്ധിയുള്ളവനും പ്രയാണത്തിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. . .’”
സംഖ്യാപുസ്തകം 9:2–13
ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.
എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല,
സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ
സ്വർഗരാജ്യത്തിൽ കടക്കുന്നത്.
മത്തായി 7:20–21
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം