ഏലിയാ ഒറ്റയ്ക്ക് 850 വ്യാജപ്രവാചകന്മാർക്കെതിരെ പോരാടി; ബാലനായ ദാവീദ് ഭീമനായ ഗൊല്യാത്തിനെ പരാജയപ്പെടുത്തി; ഗിദെയോന്റെ 300 യോദ്ധാക്കൾ 1,35,000 മിദ്യാന്യ സൈന്യത്തിനെതിരെ പോരാടി; ഇസ്രായേല്യർ 40 വർഷക്കാലം മരുഭൂമിയിൽ കഷ്ടപ്പെട്ടു; ആദ്യകാല സഭയിലെ വിശുദ്ധർ പീഡനവും രക്തസാക്ഷിത്വവും നേരിട്ടുകൊണ്ട് സുവിശേഷം പ്രസംഗിച്ചു. പ്രതികൂല സാഹചര്യങ്ങളുടെ നടുവിൽ, അവരുടെ ഹൃദയങ്ങൾ ശുദ്ധീകരിക്കപ്പെടുകയും അവരുടെ വിശ്വാസം ദൈവത്താൽ അംഗീകരിക്കപ്പെടുകയും ചെയ്തു; ഒടുവിൽ, അവർ വിജയത്തിന്റെ മഹത്വം പ്രാപിച്ചു.
തന്റെ മക്കൾ കഷ്ടപ്പെടുമെന്നും പിശാചിൽ നിന്നുള്ള തടസ്സങ്ങൾ നേരിടേണ്ടിവരുമെന്നും ദൈവം മുൻകൂട്ടി കണ്ടിരുന്നു. എന്നിരുന്നാലും, പരിശോധനകളിലൂടെ, അവിടുന്ന് ആദ്യം അവരെ തന്നോടുള്ള ഭക്തിയും വിശ്വാസവും പ്രത്യാശയും സ്നേഹവും തിന്മയെ തള്ളിക്കളഞ്ഞ് നന്മയെ പിന്തുടരുന്ന ഒരു ആത്മാവും വളർത്തിയെടുക്കാൻ നയിച്ചു; അതിനുശേഷം തന്റെ സർവ്വശക്തിയാൽ അവർക്കുവേണ്ടി അത്ഭുതങ്ങൾ പ്രവർത്തിച്ചു.
വെള്ളിക്കു പുടം, പൊന്നിനു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ. സദൃശവാക്യങ്ങൾ 17:3
ആരംഭത്തിങ്കൽ തന്നെ അവസാനവും പൂർവകാലത്തു തന്നെ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താൽപര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാൻ പറയുന്നു. യെശയ്യാവ് 46:10
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം