ദൈവത്തിൽ വിശ്വസിക്കുന്നവർ ദൈവത്തിന്റെ ഉപദേശങ്ങൾക്കനുസൃതമായി കൂടാരപ്പെരുന്നാൾ ആചരിക്കണം. കാരണം, കൂടാരപ്പെരുന്നാൾ ആചരിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ നൽകുമെന്നും അങ്ങനെ ചെയ്യാത്തവരെ ശിക്ഷിക്കുമെന്നും ദൈവം സെഖര്യാവ് പ്രവാചകനിലൂടെ പറഞ്ഞിരുന്നു.
യേശു ആദ്യ വരവിൽ പരിശുദ്ധാത്മാവിനെ നൽകി; രണ്ടാം വരവിൽ, കൂടാരപ്പെരുന്നാളിൽ ആത്മാവും മണവാട്ടിയും പരിശുദ്ധാത്മാവിനെ നൽകുന്നു. “ആത്മാവും മണവാട്ടിയും ജീവജലം നൽകുന്നു,” “ജീവനുള്ള വെള്ളം യെരൂശലേമിൽനിന്നു പുറപ്പെടും,” “ജീവജലനദി ദൈവത്തിന്റെ സിംഹാസനത്തിൽനിന്ന് പുറപ്പെടുന്നു” എന്നീ ബൈബിൾ പ്രവചനങ്ങൾ യെരൂശലേം സ്വർഗീയ മാതാവ് പരിശുദ്ധാത്മാവിനെയും ജീവനിലേക്ക് നയിക്കുന്ന ഉപദേശങ്ങളെയും നൽകുമെന്ന് പ്രവചിക്കുന്നു.
എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ അടുത്തിരുന്നു. ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശു നിന്നുകൊണ്ട് : . . . എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത് ; . . . യോഹന്നാൻ 7:2–39
വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ. വെളിപ്പാട് 22:17
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം