കാലാവസ്ഥാ വളരെ കുറവുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മരങ്ങൾക്ക് പലപ്പോഴും വ്യക്തമായ വളർച്ചാ വലയങ്ങൾ ഉണ്ടാകാറില്ല, അതേസമയം കാലാവസ്ഥയിലെ മാറ്റങ്ങൾ, കീടങ്ങൾ, വരൾച്ച, വെള്ളപ്പൊക്കം എന്നിവയാൽ കഷ്ടതയനുഭവിച്ച മരങ്ങൾക്ക് വ്യക്തമായ വളർച്ചാ വലയങ്ങൾ ഉണ്ട്. അതുപോലെ, സ്വർഗ്ഗരാജ്യത്തിനുവേണ്ടി എങ്ങനെയുള്ള ജീവിതമാണ് നയിച്ചതെന്ന് നിർണ്ണയിക്കുന്ന വളർച്ചാ വലയങ്ങൾ ഓരോ വ്യക്തിക്കുമുണ്ട്. അതിനാൽ, ഒരു ആത്മാവിനെയെങ്കിലും രക്ഷിക്കുവാനുള്ള തീക്ഷ്ണമായ ഹൃദയത്തോടെ ദൈവഹിതം പ്രാവർത്തികമാക്കേണ്ടത് പ്രധാനമാണ്.
ഓരോ ദിനവും, ഓരോ വ്യക്തിയും ഭവനത്തിലോ സഭയിലോ സ്വർഗ്ഗീയ വളർച്ചാ വലയങ്ങൾ രൂപപ്പെടുത്തുന്നു. സുവിശേഷം പ്രസംഗിക്കുമ്പോഴും, ആരാധനയിൽ പങ്കെടുക്കുമ്പോഴും, പ്രാർത്ഥിക്കുമ്പോഴും ഉള്ള നമ്മുടെ മനോഭാവമാണ് സ്വർഗ്ഗീയ വളർച്ചാ വലയങ്ങളെ നിർണ്ണയിക്കുന്നത്. അതനുസരിച്ച് ഓരോ വ്യക്തിക്കും അനുഗ്രഹങ്ങളും പ്രതിഫലങ്ങളും നൽകപ്പെടും.
“ഇതാ, ഞാൻ വേഗം വരുന്നു, ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ട്.” വെളിപ്പാട് 22:12
“ജഡത്തിൽ വിതയ്ക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും, ആത്മാവിൽ വിതയ്ക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും. നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്, തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.” ഗലാത്യർ 6:8–9
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം