പെസഹയുടെ ശക്തിയിലൂടെ ദൈവം മോശെയെയും യിസ്രായേല്യരെയും മിസ്രയീമിൽ നിന്ന് മോചിപ്പിച്ചു. യിസ്രായേല്യർ 38 വർഷമായി പെസഹ ആചരിച്ചിരുന്നില്ല, എന്നാൽ കനാൻ ദേശത്ത് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് അവർ പെസഹ ആചരിച്ചു. പുതിയ നിയമത്തിന്റെ പെസഹയിലൂടെ യേശു തന്നെ വന്ന് മനുഷ്യരാശിക്ക് നിത്യജീവൻ നൽകി. ഈ കാര്യങ്ങളിലൂടെ, പെസഹ എല്ലാ മനുഷ്യരാശിയും അവരുടെ പിതാക്കന്മാരിൽ നിന്ന് പഠിക്കേണ്ട ഒരു സുപ്രധാന കല്പനയാണെന്ന് നമുക്ക് കാണുവാൻ സാധിക്കും.
ഇന്ന്, 1,260 വർഷമായി ആചരിക്കാതിരുന്ന പുതിയ നിയമത്തിന്റെ പെസഹ ക്രിസ്തു അൻസംഗ്ഹൊങ് നമ്മെ വീണ്ടും പഠിപ്പിക്കുകയും, മാതാവായ ദൈവത്തിന്റെ മാർഗനിർദേശപ്രകാരം ലോകമെമ്പാടുമുള്ള ദൈവസഭയിലെ അംഗങ്ങൾ അത് വിശുദ്ധമായി ആചരിക്കുകയും ചെയ്യുന്നു. ദൈവമക്കളാകുവാനുള്ള അത്ഭുതകരമായ അനുഗ്രഹം പെസഹയിൽ അടങ്ങിയിരിക്കുന്നതാണ് ഇതിനുകാരണം.
നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സര്‍വ്വശക്തനോടപേക്ഷിക്കയും ചെയ്താല്‍, നീ നിര്‍മ്മലനും നേരുള്ളവനുമെങ്കില് അവന് ഇപ്പോള്‍ നിനക്കു വേണ്ടി ഉണര്‍ന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. നിന്റെ പൂര്‍വ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്‍ക.
ഇയ്യോബ് 8:5-8
ശിഷ്യന്മാര് യേശുവിന്റെ അടുക്കല്‍ വന്നു: നീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു… യേശു അപ്പം എടുത്തു… ''വാങ്ങി ഭക്ഷിപ്പിന്‍; ഇതു എന്റെ ശരീരം''… ''എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍. ഇതു അനേകര്‍ക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം.
മത്തായി 26:17-28
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം