ആദാമും ഹവ്വയും “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ
വൃക്ഷത്തിൻ ഫലം തിന്നരുത്”എന്ന ദൈവത്തിന്റെ നിയമം
മറന്നതുകൊണ്ട് പാപം ചെയ്തതുപോലെ, നാം
ദൈവത്തിന്റെ നിയമം മറക്കുമ്പോഴൊക്കെയും നാം
പാപം ചെയ്തുപോകുകയും അനർത്ഥങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നു.
ഈ യുഗത്തിലും, ലോകം ദൈവത്തിന്റെ നിയമങ്ങളായ
ശബ്ബത്തും പുതിയ നിയമത്തിന്റെ പെസഹയും മറക്കുകയും
അവ പാലിക്കാത്തതുനിമിത്തം അവസാന അനർത്ഥം വരുമെന്ന്,
ദൈവം പറയുകയും ചെയ്യുന്നു.
സ്വർഗത്തിൽ പാപം ചെയ്ത് ഈ ഭൂമിയിലേക്ക്
തള്ളപ്പെട്ട ആത്മാക്കളാണ് മനുഷ്യർ.
ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ദൈവവചനം അനുസരിച്ചാൽ മാത്രമേ
അവർക്ക് സ്വർഗത്തിലേക്ക് മടങ്ങിപ്പോകാൻ സാധിക്കൂ.
ദൈവവചനപ്രകാരം നിയമം [പെസഹ] ആചരിച്ചുകൊണ്ട്
ഹിസ്കീയാ രാജാവ് അനുഗ്രഹം നേടിയതുപോലെ, ദൈവസഭ
ദൈവത്തിന്റെ നിയമം അഥവാ പുതിയ നിയമം പാലിച്ചുകൊണ്ട്
ദൈവഹിതം അനുസരിക്കുന്നു.
നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും,
ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും
വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും . . .
സൂക്ഷിച്ചുകൊള്ളേണം
ആവർത്തനപുസ്തകം 8:11
എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല,
സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ
സ്വർഗരാജ്യത്തിൽ കടക്കുന്നത്.
കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും
നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ
വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ
എന്നു പലരും ആ നാളിൽ എന്നോടു പറയും.
ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ,
എന്നെ വിട്ടു പോകുവിൻ എന്നു തീർത്തുപറയും.
മത്തായി 7:21-23
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം