യേശു തന്നെ പ്രസംഗത്തിലൂടെ മനുഷ്യരാശിയെ പാപത്തിൽനിന്ന് രക്ഷിക്കുന്ന മാതൃക കാണിച്ചുതന്നു. “ലോകത്തെ രക്ഷിക്കുവിൻ” എന്ന് അരുളിച്ചെയ്തുകൊണ്ട്, പുതിയ നിയമ വേലക്കാരാകാനുള്ള ദൗത്യം അവിടുന്ന് നമുക്ക് നൽകി. അതിനാൽ, തനിക്കിഷ്ടമുള്ള കാര്യങ്ങൾ മാത്രം ചെയ്ത ഏശാവിനെപ്പോലെയല്ല, ആദ്യം ചെയ്യേണ്ട കാര്യങ്ങൾ ചെയ്ത യാക്കോബിനെപ്പോലെ ആയിരിക്കണം നാം. അപ്പോൾ മാത്രമേ ദൈവം നൽകുന്ന അനുഗ്രഹങ്ങൾ നമുക്ക് ലഭിക്കുകയുള്ളൂ.
ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നവർക്കും ചെയ്യാത്തവർക്കും ലഭിക്കുന്ന ഫലങ്ങൾ യഥാക്രമം സ്വർഗരാജ്യവും നരകവുമായിരിക്കും. യേശുവിനെപ്പോലെ പ്രസംഗജീവിതം നയിച്ച അപ്പോസ്തലന്മാരുടെ ഇടയിൽ അത്ഭുതകരമായ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എപ്പോഴും ഉണ്ടായിരുന്നതുപോലെ, ഇപ്പോൾ ക്രിസ്തു അൻസംഗ്ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും രക്ഷ പ്രഖ്യാപിക്കുക എന്നതാണ് നമ്മുടെ കടമ.
അവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു. 2 കൊരിന്ത്യർ 3:6
അവൻ അവരോട് : ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിനു നാം അവിടേക്കു പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത് എന്നു പറഞ്ഞു. മർക്കൊസ് 1:38
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം