മനുഷ്യവർഗം സ്വർഗരാജ്യത്തിൽ സാത്താനാൽ വഞ്ചിക്കപ്പെടുകയും ദൈവത്തെ ഒറ്റിക്കൊടുക്കുകയും ചെയ്തതിനാൽ, ആ പാപം നിമിത്തം ഈ ഭൂമിയിലേക്ക് തള്ളിയിടപ്പെട്ടു. സ്വർഗത്തിൽനിന്ന് നഷ്ടപ്പെട്ട മക്കളെ അന്വേഷിക്കുന്നതിനും, അവർക്കു പാപമോചനം നൽകുന്നതിനും, അവരെ സ്വർഗരാജ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി, 2,000 വർഷങ്ങൾക്ക് മുമ്പ് യേശു വന്നു; ഈ യുഗത്തിൽ ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും വന്നിരിക്കുന്നു.
താലന്തുകളുടെയും മീനകളുടെയും ഉപമകളിലൂടെ, ദൈവസ്നേഹം ഗ്രഹിച്ച മക്കൾക്ക് ദൈവത്തിന് എങ്ങനെ സന്തോഷം നൽകാൻ കഴിയുമെന്ന് യേശു വിശദമായി പഠിപ്പിച്ചു. സ്വർഗത്തിൽനിന്ന് നഷ്ടപ്പെട്ട മക്കളെ കണ്ടെത്തുന്നതിനായി ദൈവം ഇടവിടാതെ സുവിശേഷം പ്രസംഗിച്ചതുപോലെ, നാമും നഷ്ടപ്പെട്ട നമ്മുടെ സഹോദരന്മാരെയും സഹോദരിമാരെയും കണ്ടെത്തേണ്ടത് ദൈവത്തിന് അർപ്പിക്കാവുന്ന ഏറ്റവും വിലയേറിയ സമ്മാനമാണ്.
അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിർജനസ്ഥലത്തു ചെന്നു പ്രാർഥിച്ചു. അവൻ അവരോട് : ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിനു നാം അവിടേക്കു പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത് എന്നു പറഞ്ഞു. മർക്കൊസ് 1:35, 38
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം