ദൈവത്തിന്റെ വാഗ്ദാനങ്ങൾ ലംഘിച്ച്, വിശുദ്ധിയിൽ നിന്നും ദൈവഭക്തിയിൽ നിന്നും പിന്തിരിഞ്ഞാൽ, നാം ന്യായവിധിക്ക് വിധേയരാകും. നോഹയുടെ കാലത്തും, സൊദോമിലും ഗൊമോറയിലും, ഈ അന്ത്യകാലത്തും ദൈവം ലോകത്തെ ന്യായം വിധിച്ചതിന് പിന്നിൽ ഒരു പൊതുവായ ഘടകമുണ്ട്: ജനം ദൈവത്തെ ഉപേക്ഷിച്ച് മത്സരികളും, ദുഷ്ടരും, വ്യഭിചാരികളുമായിത്തീർന്നു.
ഇന്നു നോഹയെപ്പോലെ, കാണാത്ത കാര്യങ്ങളിൽ നമുക്കും ഉറച്ച വിശ്വാസം വേണം. ദുഷ്ടലോകത്തെ തീകൊണ്ട് ന്യായം വിധിക്കുമെന്ന ബൈബിൾ പ്രവചനം വിശ്വസിച്ച്, ലോകത്തെ വിപത്തുകളിൽ നിന്ന് രക്ഷിക്കാനുള്ള ദൈവത്തിന്റെ വാഗ്ദാനമായ പുതിയ നിയമം പെസഹ ദൈവസഭ പ്രസംഗിക്കുന്നു.
. . .അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു. . . 2 പത്രൊസ് 3:5–7
അരകെട്ടിയും കാലിനു ചെരുപ്പിട്ടും കൈയിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു. ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടെ കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയൊക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു. നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നുപോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായിത്തീരുകയില്ല. പുറപ്പാട് 12:11–13
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം