ബൈബിൾ ഒരു കെട്ടുകഥയല്ല; അത് മനുഷ്യവർഗത്തിന്റെ ഭാവി ഉറപ്പുനൽകുന്ന ദൈവത്തിൽ നിന്നുള്ള ജീവന്റെ വചനമാണ്. ബാബിലോണിയൻ സാമ്രാജ്യത്തിനു ശേഷം ഉദയം ചെയ്യുന്ന രാജ്യങ്ങളുടെ ഉദയ-അസ്തമങ്ങളെക്കുറിച്ച് ദാനിയേലിലൂടെ നൽകിയ പ്രവചനങ്ങളിലൂടെയും, 3,500 വർഷങ്ങൾക്ക് മുമ്പ് ഇയ്യോബിന് വെളിപ്പെടുത്തിയ ജലചക്രത്തെക്കുറിച്ചുള്ള വിവരണത്തിലൂടെയും, ഭൂമി ബഹിരാകാശത്ത് തൂങ്ങിക്കിടക്കുന്നത് പോലുള്ള ശാസ്ത്രീയ വസ്തുതകളിലൂടെയും, ബൈബിൾ ദൈവത്തിന്റെ വചനം തന്നെയാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരുകൾ എഴുതപ്പെട്ടിരിക്കുന്ന രക്ഷിക്കപ്പെടുന്ന വിശുദ്ധന്മാരെ അപ്പൊസ്തലനായ യോഹന്നാൻ കണ്ടു. ഇന്ന്, അപ്പൊസ്തലനായ യോഹന്നാൻ മുൻകൂട്ടി കണ്ടതുപോലെ ജീവപുസ്തകത്തിൽ പേരുകൾ എഴുതപ്പെട്ടിരിക്കുന്ന ദൈവസഭയിലെ അംഗങ്ങൾ, സ്വർഗരാജ്യത്തിൽ അവർ അനുഭവിക്കാനിരിക്കുന്ന നിത്യമഹത്വത്താൽ ആഴത്തിൽ പ്രചോദിതരായി പ്രവചനങ്ങൾ നിറവേറ്റുന്നു.
എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും. ദാനീയേൽ 7:18
ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്ക് ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും. വെളിപ്പാട് 22:5
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം