ദൈവേഷ്ടം ചെയ്യുന്നവർക്കു മാത്രമേ സ്വർഗരാജ്യത്തിൽ പ്രവേശിക്കാനുള്ള യോഗ്യതയുള്ളൂ. പരിശുദ്ധാത്മനിയോഗം പ്രാപിച്ച പ്രവാചകന്മാർ അവിടുത്തെ തിരുവിഷ്ടം രേഖപ്പെടുത്തിയ, മനുഷ്യരാശിക്കുള്ള ദൈവത്തിൻ്റെ രക്ഷാസന്ദേശമാണ് ബൈബിൾ. അതുകൊണ്ടാണ് അതിലെ വചനങ്ങളോട് ഒന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുതെന്ന് ദൈവം കൽപ്പിച്ചത്.
ബൈബിളിൽ ദൈവത്തെ ഏകവചനത്തിലല്ല, ബഹുവചനത്തിലാണ് ഏകദേശം 2,500 തവണ പരാമർശിച്ചിരിക്കുന്നത്. മാത്രമല്ല, ദൈവഹിതപ്രകാരം സൃഷ്ടിക്കപ്പെട്ട സസ്യങ്ങളുടെയും മൃഗങ്ങളുടെയും ലോകത്തിൽ ഒരു അമ്മ നിലനിൽക്കുന്നതുപോലെ, സ്വർഗരാജ്യത്തിലും, നിത്യജീവൻ നൽകുന്ന മാതാവായ ദൈവവും നമ്മുടെ ആത്മീയ സ്വർഗീയ കുടുംബവും ഉണ്ടെന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു.
“അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപെട്ടിരിപ്പിൻ എന്ന് കർത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട് നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു. 2 കൊരിന്ത്യർ 6:17–18
മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു; അവൾതന്നെ നമ്മുടെ അമ്മ. ഗലാത്യർ 4:26
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം