മനുഷ്യരാശിയുടെ രക്ഷയ്ക്കായി, ദൈവം നമുക്ക് ബൈബിൾ നൽകുകയും പുതിയ നിയമം സ്ഥാപിക്കുകയും ചെയ്തു. കുട്ടിയുടെ യഥാർത്ഥ അമ്മയെ മാതൃസ്നേഹത്തിന്റെ സഹജാവബോധത്തിലൂടെ ആരാണെന്ന് നിർണ്ണയിക്കുവാൻ ശലോമോന് കഴിഞ്ഞതുപോലെ, ഈ യുഗത്തിൽ, ദൈവം അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട മക്കളെന്ന നിലയിൽ അവിടുന്ന് കൽപ്പിച്ച പുതിയ ഉടമ്പടി പാലിക്കുന്നവരെ ദൈവം തിരിച്ചറിയുകയും അവർക്ക് രക്ഷയുടെ അനുഗ്രഹം നൽകുകയും ചെയ്യുന്നു.
ഇന്ന്, ക്രിസ്തു അൻസംഗ്ഹൊങിന്റെയും പുതിയ യെരൂശലേം സ്വർഗീയ മാതാവിന്റെയും മാർഗനിർദേശത്തിലാണ് ദൈവസഭ പിന്തുടരുന്നത്. ശബ്ബത്തും പെസഹയും പോലുള്ള നഷ്ടപ്പെട്ട പുതിയ ഉടമ്പടി അവിടുന്ന് പുനഃസ്ഥാപിക്കുകയും, നമ്മുടെ വിശ്വാസത്തിന്റെ ലക്ഷ്യമായ ആത്മ രക്ഷയ്ക്ക് ആവശ്യമായ എല്ലാ ഉപദേശങ്ങൾ നമുക്ക് നൽകുകയും ചെയ്തു. അതിനാൽ ദൈവസഭയിൽ മാത്രമേ രക്ഷയെക്കുറിച്ചുള്ള വാഗ്ദത്തം ഉള്ളൂ.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദായുടെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. . . . ആമോസ് 2:4
അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു, ഇപ്പോൾ കാണാതെ വിശ്വസിച്ചുംകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞു തീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു. 1 പത്രോസ് 1:8–9
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം