“ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും” എന്ന് എഴുതിയിരിക്കുന്നതുപോലെയും, “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ . . . തന്റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ” എന്ന് യേശു പറഞ്ഞതുപോലെയും, സ്വർഗ്ഗരാജ്യത്തിന്റെ മഹത്വത്തിനായി ജീവിക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ അല്പനേരത്തെ കഷ്ടപ്പാടുകൾ ഉണ്ടാകുക സ്വാഭാവികമാണ്.
ഏശാവും യൂദാസ് ഈസ്കറിയോത്തും പാപത്തിന്റെ സുഖങ്ങൾ പിന്തുടർന്ന് ജഡപ്രകാരം ജീവിച്ചു, ഒടുവിൽ അവർക്ക് സ്വർഗരാജ്യത്തിന്റെ അനുഗ്രഹങ്ങൾ നഷ്ടപ്പെട്ടു. എന്നിരുന്നാലും, മോശയും യാക്കോബും ദാനിയേലും അദ്ദേഹത്തിന്റെ മൂന്ന് സുഹൃത്തുക്കളും സ്വർഗത്തിലെ സന്തോഷങ്ങളെ കൂടുതൽ വിലമതിച്ചുകൊണ്ട് കഷ്ടപ്പാടുകളെ അതിജീവിച്ചു. അതുപോലെ, ദൈവസഭയിലെ അംഗങ്ങൾ ദൈവം വാഗ്ദാനം ചെയ്ത സ്വർഗത്തിലെ സന്തോഷങ്ങളിൽ പ്രത്യാശ അർപ്പിക്കുകയും, അവിടുന്ന് കൽപ്പിച്ചതുപോലെ പുതിയ നിയമം ശബ്ബത്ത് ദിനത്തിന്റെയും പെസഹയുടെയും അനുഗ്രഹങ്ങൾ പ്രസംഗിക്കുന്നതിൽ തങ്ങളെത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.
വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാല ഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നത് തിരഞ്ഞെടുത്തു. പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്ന് വിളിക്കപ്പെടുന്നത് നിരസിക്കയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്ന് എണ്ണുകയും ചെയ്തു. എബ്രായർ 11:24–26
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം