സുവിശേഷ വേലയുടെ വിജയപരാജയം ദൈവത്തിലുള്ള നമ്മുടെ വിശ്വാസം എത്രത്തോളം ശക്തമാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഗിദെയോന്റെയും യോശുവയുടെയും കാലത്തെ യുദ്ധങ്ങളിൽ അവിടുന്ന് നമുക്ക് കാണിച്ചുതന്നതുപോലെ, ചുറ്റുപാടുകളാലും സാഹചര്യങ്ങളാലും വിശ്വാസം ഉലഞ്ഞവർ ദൈവത്തിന്റെ സൈന്യത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നു; ദൈവത്തിൽ ഉറച്ച വിശ്വാസമുള്ളവരെക്കൊണ്ട് മാത്രമാണ് അവിടുന്ന് വിജയത്തിന്റെ ചരിത്രം രചിക്കുന്നത്.
മനുഷ്യർക്ക് അചിന്തനീയമായ വിധത്തിൽ അവിടുന്ന് ഓരോ യുഗത്തെയും നയിച്ചു. പരിശുദ്ധാത്മാവിന്റെ യുഗത്തിലും, “ലോകത്തെ രക്ഷിക്കുക” എന്ന ക്രിസ്തു അൻസംഗ്ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും വചനം പൂർണ്ണമായി വിശ്വസിച്ചാൽ, രാജ്യസുവിശേഷം പൂർത്തിയാക്കുക എന്ന സ്വർഗ്ഗീയ സൈന്യത്തിന്റെ ദൗത്യം നമുക്ക് നിറവേറ്റാം.
ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക. പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന് യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു. 2 തിമൊഥെയൊസ് 2:3-4
യേശു അടുത്തുചെന്നു: സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്... മത്തായി 28:18–20
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം